Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

പരീക്ഷകളുടെ മാര്‍ക്കുകളല്ല, സാംസ്‌കാരിക സമ്പന്നതയാണ് വിദ്യാര്‍ത്ഥികളുടെ മൂല്യം: സമദാനി

$
0
0
കാസര്‍കോട്: മാര്‍ക്കുകള്‍ക്കുപരിയായി സാംസ്‌കാരിക സമ്പന്നതയാവണം വിദ്യാര്‍ത്ഥിയുടെ അസ്ഥിത്വമെന്നും, ധാര്‍മ്മികത വളര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടായ്മ തീര്‍ക്കണമെന്നും എം.പി. അബ്ദുസമദ് സമദാനി അഭിപ്രായപ്പെട്ടു. കാസര്‍കോട് ഗവ. കോളേജ് യൂണിയന്‍ യു.യു.സി ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിവേഴ്‌സിറ്റി ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ടി. ബാബു ചര്‍ച്ച നടത്തി.

യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളെ പരിപാടിയില്‍ ആദരിച്ചു. യൂണിയന്‍ പത്രം 'പാസ്‌വേര്‍ഡ്'എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ കോളേജ് ചെയര്‍മാന്‍ സയ്യിദ് ത്വാഹയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. സയ്യിദ് ത്വാഹ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എ. ശ്രീനാഥ്, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., എന്‍.എ. അബൂബക്കര്‍, പ്രൊഫ. വി.കെ. സുഹൈര്‍, പ്രൊഫ. ബാലകൃഷ്ണന്‍, ശ്രീമതി സംസാരിച്ചു. യു.യു.സി ഇബ്രാഹിം ഖലീല്‍ സ്വാഗതവും ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ഫെബിന്‍ ജെയിംസ് നന്ദിയും പറഞ്ഞു.
MP Abdussamad Samadani, Kasaragod Government College, N.A. Nellikunnu MLA, Students

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: MP Abdussamad Samadani, Kasaragod Government College, N.A. Nellikunnu MLA, Students, MP Abdussamad Samadani in Kasaragod Govt. College program.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>