Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

എല്‍.ബി.എസ് എന്‍ജിനിയറിങ് കോളജ് 'ടെറാനിസ് 2കെ14'വ്യാഴാഴ്ച

$
0
0
കാസര്‍കോട്: എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം സംഘടിപ്പിക്കുന്ന 'ടെറാനിസ് 2കെ14'വ്യാഴാഴ്ച നടക്കുമെന്ന് കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ  11 മണിക്ക് പ്രമുഖ ശാസ്ത്രഞ്ജന്‍ ഡോ. കെ.ജി.ആര്‍ വാര്യര്‍ ഉദ്ഘാടനം ചെയ്യും. സാങ്കേതിക മികവിന്റെ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത എന്നതാണ് പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്.

ഈ ആശയം മുന്‍നിര്‍ത്തി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സോഫ്റ്റ്‌വയര്‍ പൈറസി തടയുന്നതിന് ജില്ലയിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. വിവരസാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ ഗ്രാമീണരെ ബോധവല്‍കരിക്കാന്‍ മുളിയാര്‍ പഞ്ചായത്തിന്റെ സഹായത്തോടെ പരിശീലനം നല്‍കിയിരുന്നു. സൈബര്‍ നിയമത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശീലനം ഉറപ്പാക്കി.
LBS-College, Programme, Press meet, Kasaragod, Kerala, Teranis 2K 14, Students, Muliyar, Povvel
മുളിയാര്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ സൗകര്യങ്ങളെ കുറിച്ച് അറിവ് നല്‍കുന്ന വെബ്‌സൈറ്റ് 'മുളിയാര്‍ നെറ്റ്'വിദ്യര്‍ഥികള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസമായി നടക്കുന്ന പരിപാടിയില്‍ കോഡ് ബ്രേക്കിങ്, വെബ് ഡിസൈനിങ്, പ്രബന്ധ അവതരണം എന്നിവയില്‍ ദേശീയതലത്തില്‍ മത്സരം സംഘടിപ്പിക്കും. ആനുകാലിക വിഷയങ്ങളില്‍ ലക്ചര്‍ പരമ്പരയും പ്രദര്‍ശനവുമുണ്ടാകും.

വാര്‍ത്താസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എന്‍ നവാസ്, ഡോ. കെ പ്രവീണ്‍ കുമാര്‍, ഡോ. വിനോദ് ജോര്‍ജ്, പ്രൊഫ. രാജ വര്‍മ പ്രഭ, എ .പി നിഥിന്‍, രാഹുല്‍ നാരായണന്‍, പി.ആര്‍ നിഥിന്‍ എന്നിവര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: LBS-College, Programme, Press meet, Kasaragod, Kerala, Teranis 2K 14, Students, Muliyar, Povvel.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>