Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ബേക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് സി.പി.എം മാര്‍ച്ച് നടത്തി

$
0
0
ഉദുമ: തീരദേശ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഭീഷണിയായി വളര്‍ന്നുവരുന്ന
ക്രിമിനലുകള്‍ക്കും മണല്‍ മാഫിയ സംഘങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികള്‍
സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ബേക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

ഉദുമ പഞ്ചായത്ത് ഓഫീസ് പരിസരം കേന്ദ്രീകരിച്ച നടന്ന മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ അണിനിരുന്നു  പോലീസ് സ്‌റ്റേഷിന് മുന്നില്‍വെച്ച് മാര്‍ച്ച് കാഞ്ഞങ്ങാട് സി.ഐ സുധാകരന്റെ നേതൃത്വത്തില്‍ തടഞ്ഞു. തുടര്‍ന്ന് നടന്ന പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
Udma, CPM, Police, March, Kasaragod, Kerala, Clashes, Crime, MLA, K Kunhiraman.
കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ.വി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. മണല്‍ കടത്ത് പിടികൂടാനെത്തിയ ബേക്കല്‍ എസ്.ഐ എം. രാജേഷിനെ വാഹനം കയറ്റി കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലൂടെ നിയമപാലകര്‍ക്കു പോലും രക്ഷയില്ലാത്ത അവസ്ഥയാണ് ഉള്ളതെന്ന് പ്രസംഗത്തില്‍ നേതാക്കള്‍ പറഞ്ഞു.

സി.പി.എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം.ബി ബാലകൃഷ്ണനെ തിരുവോണ ദിവസം കുത്തിക്കൊലപ്പെടുത്തിയ കേസിലും തച്ചങ്ങാട് ലോക്കല്‍ സെക്രട്ടറി എം. കരുണാകരനെ വധിക്കാന്‍ ശ്രമിച്ച കേസിലും മുഴുവന്‍ പ്രതികളെയും ഇതുവരെ പിടികൂടാനായില്ല. അക്രമികളെ പിടികൂടുന്നതില്‍ പോലീസ് ഉദാര സമീപനമാണ് സ്വീകരിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
Udma, CPM, Police, March, Kasaragod, Kerala, Clashes, Crime, MLA, K Kunhiraman.
ബേക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് സിപിഎം ഉദുമ ഏരിയാ കമ്മിറ്റി നടത്തിയ
മാര്‍ച്ച് ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിന് പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന്‍, ടി. നാരായണന്‍, കെ. സന്തോഷ്‌കുമാര്‍, കെ.വി ബാലകൃഷ്ണന്‍, എം കുമാരന്‍, എം.കെ വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Udma, CPM, Police, March, Kasaragod, Kerala, Clashes, Crime, MLA, K Kunhiraman.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>