Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ മാര്‍ച്ച് 9ന് എല്ലാ ബൂത്തുകളിലും ക്യാമ്പ്

$
0
0
കാസര്‍കോട്: സമ്മതിദായകര്‍ക്ക് വോട്ടര്‍ പട്ടികയിലെ പേര് പരിശോധിക്കാന്‍ മാര്‍ച്ച് ഒന്‍പതാം തീയ്യതി ജില്ലയിലെ എല്ലാ ബൂത്തുകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അറിയിച്ചു.ഓരോ ബൂത്തിലും ബൂത്ത് തല ഓഫീസര്‍മ്മാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്.

ജില്ലയില്‍ 791 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. 4,35,157 പുരുഷ വോട്ടര്‍മ്മാരും 4,61,009 സ്ത്രീ വോട്ടര്‍മ്മാരുമടക്കം 8,96,166 വോട്ടര്‍മ്മാരാണുള്ളത്. വോട്ടര്‍ പട്ടിക പരിശോധിച്ചു പേരില്ലെങ്കില്‍ തിരുവനന്തപുരത്തെ ചീഫ് ഇലക്ടറോള്‍ ഓഫീസറുടെ  ംംം.രലീ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സെറ്റില്‍ പുതുതായി വോട്ടിന് അപേക്ഷിക്കാം. 2013 ഒക്‌ടോബര്‍ 23 നു ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചവര്‍ പ്രസ്തുത അപേക്ഷയുടെ നില അറിയാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പരായ 1950 എന്ന  ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Election, Kasaragod, Voters list, Kerala, Booth, Name, Add, Candidatesതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍കളക്ടര്‍ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.സി.ജയചന്ദ്രന്‍.തഹസില്‍ദാര്‍മ്മാരായ ചെറിയാന്‍ വി.കോശി(കാസര്‍കോട്),കെ.ബാലന്‍ (ഹോസ്ദുര്‍ഗ്) തുടങ്ങിയവര്‍ പങ്കെടുത്തു. തെരഞ്ഞടുപ്പ് നോഡല്‍ ഓഫീസറെ നിയമിച്ചു.

ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് പരിശോധിക്കാന്‍ കളക്‌ട്രേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഇ.പി.രാജ്‌മോഹനനെ നോഡല്‍ ഓഫീസറായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ നിയമിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Election, Kasaragod, Voters list, Kerala, Booth, Name, Add, Candidates. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>