Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ഇനി മുതല്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതിന് നിയമ തടസമുണ്ടാകില്ല

$
0
0
കാസര്‍കോട്: ഗവണ്‍മെന്റ് ആവിഷ്‌കരിച്ച ഭൂജല നിയമത്തില്‍ വിജ്ഞാപനം ചെയ്യപ്പെട്ട ബ്ലോക്കുകള്‍ ഒഴിച്ച് മറ്റു ഭാഗങ്ങളില്‍ എവിടെയും കുടിവെള്ളത്തിനോ കൃഷിക്കോ കുഴല്‍ കിണര്‍ കുഴിക്കുന്നതിന് നിയമതടസങ്ങള്‍ ഇല്ലെന്ന് ഭൂജല വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി നിര്‍മിക്കുന്ന കുഴല്‍ കിണറുകളില്‍ നിന്ന് താരതമ്യേന കുറഞ്ഞ നിരക്കില്‍ മാത്രമേ വെള്ളം പമ്പ് ചെയ്യപ്പെടുന്നുള്ളൂ.

ഇത് സമീപപ്രദേശത്തെ കിണറുകളെ ബാധിക്കാന്‍ സാധ്യതയില്ല. പരിസരവാസികള്‍ക്ക് പ്രശ്‌നം ഉണ്ടാക്കുന്ന തരത്തില്‍ കുഴല്‍കിണറില്‍ നിന്നും വെള്ളം പമ്പുചെയ്യുന്ന പക്ഷം അത് നിയന്ത്രിക്കുന്നതിനും നിയമവ്യവസ്ഥയുണ്ട്. ചിലയിടങ്ങളില്‍ ഭൂജല വകുപ്പ് കുഴല്‍ കിണര്‍ കുഴിക്കുന്നത് തടസപ്പെടുത്തുന്നത് നിയമലംഘനമാണ്.

Kasaragod, Kerala, Borewell, Authority, Government, Blocks, Water, Ban, Well, Subsidyചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡിയോടുകൂടിയും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും കുഴല്‍ കിണര്‍, ട്യൂബ് വെല്‍, ഫില്‍ട്ടര്‍ പോയിന്റ് കിണര്‍ എന്നിവ കുഴിച്ചു കൊടുക്കുക എന്നത് ഗവണ്‍മെന്റ് നയമാണ്. ഈ പദ്ധതി നടപ്പിലാക്കുന്ന നോഡല്‍ ഏജന്‍സിയാണ് സംസ്ഥാന ഭൂജല വകുപ്പ് വകുപ്പിന്റെ പ്രധാനപ്പെട്ട ജോലി കുഴല്‍ കിണര്‍,സാധാരണ കിണര്‍ എന്നിവയ്ക്ക് സ്ഥാന നിര്‍ണയം നടത്തലും കുഴല്‍ കിണര്‍, ട്യൂബ് വെല്‍, ഫില്‍ട്ടര്‍ പോയിന്റ് കിണറുകള്‍ നിര്‍മിച്ചു കൊടുക്കലുമാണ്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ഹൈഡ്രോജിയോളജിക്കല്‍, ജിയോഫിസിക്കല്‍ സര്‍വെ നടത്തിയശേഷമാണ് കുഴല്‍ കിണറുകള്‍ക്ക് സ്ഥാന നിര്‍ണയം നടത്തുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, Borewell, Authority, Government, Blocks, Water, Ban, Well, Subsidy. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>