Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

വിദ്യാര്‍ത്ഥിക്ക് പരീക്ഷ നിഷേധിച്ച സംഭവം: സസ്‌പെന്‍ഷന്‍, ഉത്തരവ് ധിക്കരിച്ചതിനെന്ന് ഡി.ഡി.ഇ

$
0
0
കാസര്‍കോട്: തളങ്കര ഗവണ്‍മെന്റ് മുസ്ലീം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ത്ഥിക്ക്  പരീക്ഷ എഴുതാന്‍ അനുവാദം നല്‍കികൊണ്ടുളള ഡി.ഡി.ഇ യുടെ നിര്‍ദേശം ധിക്കരിച്ചതിനാണ്  പ്രസ്തുത സ്‌കൂള്‍ സീനിയര്‍ അധ്യാപകന്‍ വി. ബാബുരാജനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതെന്ന്  ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുകയും വിദ്യാര്‍ത്ഥിയുടെ അവകാശം ഹനിക്കുകയും ചെയ്ത അധ്യാപകനെതിരെയുളള നടപടി അനിവാര്യമായിരുന്നു.

തന്റെ മകനെ പരീക്ഷ എഴുതുവാന്‍  അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ്  നല്‍കിയ അപേക്ഷ പരിഗണിച്ചു ഡി.ഇ.ഒ അന്വേഷണം നടത്തുകയും, വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ പുനപ്രവേശിപ്പിക്കണമെന്ന് റിപോര്‍ട്ട് സമര്‍പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍  കുട്ടിക്ക് വാര്‍ഷിക പരീക്ഷ എഴുതാനുളള  സൗകര്യം ഒരുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഡി.ഡി.ഇ  നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂള്‍  ഹെഡ്മാസ്റ്ററുടെ അഭാവത്തില്‍ സ്‌കൂള്‍ ഭരണ ചുമതല വഹിക്കേണ്ട സീനിയറായ അധ്യാപകന്‍ വി. ബാബുരാജന്‍ ഡി.ഡി.ഇ യുടെ  നിര്‍ദ്ദേശം പാലിക്കാന്‍ തയ്യാറായില്ലെന്നും, വിദ്യാര്‍ത്ഥിക്ക്  പരീക്ഷ എഴുതാനുളള  അവകാശത്തെ നിഷേധിച്ചെന്നും ഡി.ഡി.ഇ വ്യക്തമാക്കി.

Examination, Student, Teacher, Suspension, Kasaragod, Education, Kerala, Thalangara
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Examination, Student, Teacher, Suspension, Kasaragod, Education, Kerala, Thalangara. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>