Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ഖാസി കേസ്: മുഖ്യമന്ത്രി സുന്നീ നേതാക്കളുമായി ചര്‍ച്ച നടത്തി

$
0
0
കാസര്‍കോട്: (kasargodvartha.com 18.03.2014) ചെമ്പരിക്ക - മംഗലാപുരം ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐയുടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം സമസ്ത ശക്തമാക്കിയിരിക്കെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സുന്നീ നേതാക്കളുമായി ചര്‍ച്ച നടത്തി. ചൊവ്വാഴ്ച രാവിലെ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ദുരൂഹ മരണത്തിന്റെ കാരണം ഇനിയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് സമസ്ത അരോപിക്കുന്ന റിട്ട. ഡി.വൈ.എസ്.പി ഹബീബ് റഹ്മാനെ മുതിര്‍ന്ന പൗരന്മാരെ പുനരധിവസിപ്പിക്കുന്നതിന് രൂപീകരിക്കുന്ന ബോര്‍ഡിനെ കുറിച്ച് പഠിക്കാനുള്ള കമ്മീഷന്റെ തലവനാക്കിയതിലും സുന്നീനേതാക്കള്‍ക്കുള്ള പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി സുന്നീ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി, കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവരുമായാണ് ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയത്.

 Qazi case: Sunni leaders gives memorandum to CM kasaragod, Kerala, Qazi death, complaint, Police, SKSSF, Guest-house, SYS, Habeeb Rahman, Youth League, CM Abdulla Moulavi

കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖാണ് മുഖ്യമന്ത്രിയും സുന്നീ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഖാസി കേസില്‍ അന്വേഷണം സി.ബി.ഐയുടെ പുതിയ ടീമിനെ ഏല്‍പിക്കണമെന്നും ഹബീബ് റഹ്മാന്റെ നിയമനം റദ്ദാക്കണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു.

ടി. സിദ്ദീഖ്, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കെ.പി.സി.സി. നിര്‍വാഹക സമിതിഅംഗം പി.എ. അഷ്‌റഫലി, മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ഭാരവാഹികളായ ടി.ഡി. കബീര്‍, എം.എച്ച്. മുഹമ്മദ്, ഖാസി സംയുക്ത സമര സമിതി ഭാരവാഹികളായ ഹമീദ് കുണിയ, ഇ. അബ്ദുല്ലക്കുഞ്ഞി, കുട്ടിയാനം മുഹമ്മദ്കുഞ്ഞി എന്നിവരും ഒപ്പമുണ്ടായിരുന്നു.

ചെമ്പരിക്ക നിവാസികള്‍ ഒപ്പിട്ട നിവേദനവും മുഖ്യമന്ത്രിക്ക് കൈമാറി. നേരത്തെ യൂത്ത് ലീഗിന്റെ പേരില്‍ ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിനായി ചെര്‍ക്കള ചൂരിമൂലയില്‍ ഫ്ലക്‌സ് ബോര്‍ഡ്‌ സ്ഥാപിക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരണ പ്രവര്‍ത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.

Qazi case: Sunni leaders gives memorandum to CM kasaragod, Kerala, Qazi death, complaint, Police, SKSSF, Guest-house, SYS, Habeeb Rahman, Youth League, CM Abdulla Moulavi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: വോട്ട് നിഷേധിക്കാന്‍ രംഗത്തിറങ്ങും: ഖാസി സംയുക്ത സമര സമിതി

Keywords: Qazi case: Sunni leaders gives memorandum to CM kasaragod, Kerala, Qazi death, complaint, Police, SKSSF, Guest-house, SYS, Habeeb Rahman, Youth League, CM Abdulla Moulavi

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>