Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

പി. കരുണാകരന് പരാജയ ഭീതി: യൂത്ത്‌ലീഗ്

$
0
0
കാസര്‍കോട്: (kasargodvartha.com 18.03.2014) കാസര്‍കോട് ലോകസഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി. കരുണാകരന് പരാജയ ഭീതി നേരിട്ടു തുടങ്ങിയതിന്റെ പ്രതിഫലനം കണ്ടു തുടങ്ങിയെന്ന് മുസ്ലിം യൂത്ത്‌ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് ടി.ഡി. കബീര്‍ തെക്കില്‍, ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാട് എന്നിവര്‍ പറഞ്ഞു.

സര്‍വ്വാദരണീയനും, ചെമ്പിരിക്ക-മംഗലാപുരം ഖാസിയും, സമസ്ത വൈസ് പ്രസിഡണ്ടുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ അസ്വഭാവിക മരണം സംബന്ധിച്ച് 3 വര്‍ഷത്തോളമായി നിലനില്‍ക്കുന്ന ദുരൂഹതയില്‍ അന്വേഷണവുമായി ബന്ധപ്പെട്ടോ, മരണം സംബന്ധിച്ചോ വല്ല ഇടപെടലോ പ്രസ്താവനയോ നടത്താതെ ഒട്ടകപക്ഷി നയം അനുവര്‍ത്തിച്ച എം.പി.യായിരുന്ന കരുണാകരന്‍ തെരഞ്ഞെടുപ്പ് മൂക്കിന് മുമ്പിലെത്തിയപ്പോള്‍ ചെറുതായുണ്ടായ ആശയ കുഴപ്പത്തെ വോട്ടാക്കി മാറ്റാമെന്ന വ്യാമോഹത്തില്‍ ചാടിപ്പുറപ്പെട്ട് നടത്തിയ പ്രസ്താവനയെ മനസ്സിലാക്കാനുള്ള വിവേകം സമൂഹത്തിനും സമുദായത്തിനുമുണ്ട്.

സി.ബി.ഐ. ഡയറക്ടര്‍ക്ക് പുനരന്വേഷണത്തിന് കത്തയച്ചതായി പറയുന്ന കാര്യത്തെ തമാശയായേ കാണാനാകൂ. കാരണം ഡെല്‍ഹിയില്‍ സി.ബി.ഐ. ആസ്ഥാനത്തിനടുത്തുണ്ടായിട്ട് അന്വേഷണം എന്നത് പോട്ടെ, ഖാസി സി.എം. മൗലവി എന്ന് ഉരുവിടാനോ, കത്തയക്കാനോ തയ്യാറാകാത്ത പി. കരുണാകരന്‍ ഇപ്പോള്‍ നടത്തുന്നത് സി.പി.എമ്മിന്റെ തരംതാണ അടവുനയമാണ്. നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Kasaragod, Muslim Youth League, MYL, P.Karunakaran-MP, election, C.M Abdulla Maulavi, ഖാസിയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിന് സ്‌പെഷ്യല്‍ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രാഥമിക ഘട്ടത്തില്‍ കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച് ആരോപണ വിധേയനായ റിട്ട. എസ്.പി. പി. ഹബീബ് റഹ്മാന് നല്‍കിയ പുതിയ പദവി പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച കാസര്‍കോട്ടെത്തിയ മുഖ്യമന്ത്രിയുമായി യൂത്ത്‌ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. പരാതിക്ക് അടിയന്തിര പരിഹാരം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിതായി നേതാക്കള്‍ പറഞ്ഞു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Malayalam News, Kasaragod, Muslim Youth League, MYL, P.Karunakaran-MP, Election, C.M Abdulla Maulavi, 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>