Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

തിരഞ്ഞെടുപ്പു പ്രചരത്തിനു ചൂടേറി; നേതാക്കള്‍ കൂട്ടത്തോടെ കാസര്‍കോട്ടേക്ക്

$
0
0
കാസര്‍കോട്: (kasargodvartha.com 22.03.2014)പത്രികാസമര്‍പ്പണം പൂര്‍ത്തിയായതോടെ ജില്ലയില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനു ചൂടേറി. ഇതിനുപുറമെ വെയിലിന്റെ ചൂടുകൂടിയായപ്പോള്‍ ജില്ല വിയര്‍ത്തൊലിക്കുകയാണ്.

Kasaragod, Election, Election-2014, LDF, UDF, Oommen Chandy, Ramesh-Chennithala, Pinarayi-Vijayan, Kodiyeri Balakrishnan, Kerala, T. Sideeque, Candidate, P. Karunakaran
പോരിനു വീറുപകരാന്‍ നേതാക്കള്‍ കൂട്ടത്തോടെ ജില്ലയിലേക്കെത്തുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിങ്കളാഴ്ചയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 25 നും ജില്ലയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. ടി. സിദ്ദീഖിന്റെ തിരഞ്ഞെടുപ്പു പ്രചരണ പരിപാടികള്‍ക്കായി മണ്ഡത്തിലെത്തും. മുഖ്യമന്ത്രി 25 ന് രാവിലെ ഒമ്പത് മണിക്ക് ഉപ്പള, 10.30ന് ഉളിയത്തടുക്ക, 12 മണിക്ക് ഉദുമ, 1.30ന് കോളിച്ചാല്‍, മൂന്ന് മണിക്ക് ചിറ്റാരിക്കല്‍, 4.30 ന് ചോയ്യംകോട്, 5.30ന് നീലേശ്വരം, 6.30ന് തൃക്കരിപ്പൂര്‍, 7.30ന് വലിയപറമ്പ് എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പു പൊതുയോഗങ്ങളില്‍ സംബന്ധിക്കും.

സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഏപ്രില്‍ ഒന്നിനും പോളിറ്റ് ബ്യൂറോ മെമ്പര്‍ വൃന്ദ കാരാട്ട് ഏഴിനും മണ്ഡലത്തിലെത്തും. കോടിയേരി ബാലകൃഷ്ണന്‍ മാര്‍ച്ച് 29ന് രാവിലെ കാസര്‍കോട് പ്രസ്‌ക്ലബില്‍ പടയൊരുക്കം പരിപാടിയില്‍ പങ്കെടുക്കും.

Kasaragod, Election, Election-2014, LDF, UDF, Oommen Chandy, Ramesh-Chennithala, Pinarayi-Vijayan, Kodiyeri Balakrishnan, Kerala, T. Sideeque, Candidate, P. Karunakaranഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Election, Election-2014, LDF, UDF, Oommen Chandy, Ramesh-Chennithala, Pinarayi-Vijayan, Kodiyeri Balakrishnan, Kerala, T. Sideeque, Candidate, P. Karunakaran. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>