Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം നടത്തി

$
0
0
കാസര്‍കോട്:ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടിബി സെന്റര്‍, കാസര്‍കോട് ഹെല്‍ത്ത് ലൈന്‍, പ്രോജക്ട് അക്ഷയ, എടനീര്‍ ഗവ. ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് യൂണിറ്റ്, പാലക്കുന്ന് മര്‍ച്ചന്റ് നേവി ക്ലബ് എന്നിവയുടെ സഹകരണത്തോടെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം പത്മഭൂഷണ്‍ ഡോ. ബി എം ഹെഗ്‌ഡെ നിര്‍വഹിച്ചു. ജില്ലാ ടിബി ഓഫീസര്‍ രവി പ്രസാദ് അധ്യക്ഷനായി. ചെങ്കള പഞ്ചായത്തിലെ രണ്ടാംവാര്‍ഡ് അടുക്കത്തിനെ ജില്ലയിലെ ആദ്യ ക്ഷയരോഗ നിയന്ത്രിത ഗ്രാമമായി പ്രഖ്യാപിച്ചു.

ജില്ലാ ടിബി ഫോറത്തിന്റെ ത്രൈമാസിക പ്രകാശനം'സഞ്ജീവിനി'ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുല്‍റഹ്മാന്‍ നിര്‍വഹിച്ചു. ഡോ. സി എച്ച് ജനാര്‍ദന നായക്, ഡോ. റിജിത്ത് സലിം, പി പി സുനില്‍കുമാര്‍, ഡോ. നാരായണ പ്രദീപ്, ഐ കെ വാസുദേവന്‍, ടോമി മാത്യു, എസ് വി അശോക്കുമാര്‍, രാമകൃഷ്ണന്‍ മോനാച്ച, എസ് എച്ച് ഹമീദ്, പി കെ അശോകന്‍ എന്നിവര്‍ സംസാരിച്ചു. മോഹനന്‍ മാങ്ങാട് സ്വാഗതവും എ കെ ബാലന്‍ നന്ദിയും പറഞ്ഞു. സാന്ത്വനം പോഷകാഹാര വിതരണം ചെയ്തു. ജനറല്‍ ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച ക്ഷയരോഗ ദിനാചരണ റാലി ഡോ. ഗുരുപ്രസാദ് അഗ്ഗിത്തായ ഫഌഗ് ഓഫ് ചെയ്തു.


Malayalam News, TB, Kasaragod, Programme, Health, Health-Department,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കസ്തൂരി രംഗന്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നു: മുഖ്യമന്ത്രി

Keywords: Malayalam News, TB, Kasaragod, Programme, Health, Health-Department, inaugu

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>