Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

യുവവോട്ടര്‍മാരെത്തേടി ടി സിദ്ദീഖ് കോളജ് ക്യാമ്പസുകളില്‍

$
0
0
കാസര്‍കോട്: (www.kasargodvartha.com 31.03.2014) തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആവേശം വാനോളമുയര്‍ത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി. സിദ്ദിഖ് തിങ്കളാഴ്ച യുവവോട്ടര്‍മാരെത്തേടിയുള്ള യാത്രയിലായിരുന്നു. രാവിലെ കൃത്യം 9.30ന് തന്നെ രാഷ്ട്രകവി ഗോവിന്ദപൈയുടെ മഞ്ചേശ്വരം ഗോവിന്ദപൈ കോളജിന്റെ മടിത്തട്ടില്‍ തന്നെക്കാത്തിരുന്ന പ്രവര്‍ത്തകര്‍ക്കൊക്കെ ആവേശം നിറച്ച് അദ്ദേഹം തന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു.

തുടര്‍ന്നുള്ള മണിക്കൂറുകള്‍ അതിവേഗം ബഹുദൂരമെന്ന മട്ടിലായിരുന്നു. ഷിറിയയിലെ ലത്തിഫിയ ഓര്‍ഫനേജിലെ പ്രവര്‍ത്തകരുടെ കൂടെയുള്ള ചുരുങ്ങിയ സമയം, കുമ്പള അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ ആവേശത്തോടെയുള്ള സ്വീകരണ പരിപാടികള്‍, കുമ്പള ഐഎച്ച്ആര്‍ഡി, മാഹാത്മാ കോളജ്, പ്രണവ് കോളജ് എന്നിവിടങ്ങളിലെ പരിപാടികളിലും പങ്കെടുത്ത് മഞ്ചേശ്വരത്തെ യുവമനസുകളി  സ്ഥാനം പിടിച്ച് ഉദുമയിലെ മുന്നാട് പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് കോളേജില്‍  എത്തിയ സിദ്ദിഖിനെക്കാണാന്‍ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം കൂടിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന അധ്യാപകര്‍ മധുരം നല്‍കിയായിരുന്നു സ്വീകരിച്ചത്.

തിരക്കിട്ട പരിപാടികളുടെ തിരക്കിനിടയിലും അദ്ദേഹം വിദ്യാര്‍ത്ഥികളോട് സംവദിക്കുവാനുള്ള സമയം കണ്ടെത്താന്‍ മറന്നില്ല. തുടര്‍ന്ന് പെരിയയിലെ അംബേദ്ക്കര്‍ കോളജില്‍ കാത്തുനിന്ന വിദ്യാര്‍ത്ഥി സുഹൃത്തുക്കളുടെ ക്ഷമപരീക്ഷിക്കാതെ പറഞ്ഞസമയത്തിനും അല്‍പം വൈകിയാണ് അദ്ദേഹം എത്തിയത്. കോളജ് ഫെയര്‍വെല്‍ പാര്‍ട്ടി നടക്കുകയായിരുന്നതിനാല്‍ സ്ഥാനാര്‍ത്ഥി എത്തുമ്പോഴേക്കും ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമയിലെ 'നേതാവ് ഇന്ന് ജേതാവ്......'എന്ന പാട്ടിനൊപ്പം ഹര്‍ഷാരവമുയര്‍ന്നു കേള്‍ക്കാമായിരുന്നു.

വിദ്യാര്‍ത്ഥികളുടെ ആവേശത്തിനൊത്ത് സ്ഥാനാര്‍ത്ഥിയും ഉയര്‍ന്നപ്പോള്‍ യുവവോട്ടര്‍മാരുടെ ഹൃദയം കീഴടക്കിയായിരുന്നു കോളജി  നിന്നുമിറങ്ങിയത്. ശേഷം പെരിയയിലെ വിദ്യാര്‍ത്ഥിയുടെ മരണവീട് സന്ദര്‍ശിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ രോഗികളുടെ കൂടെ അല്‍പനേരം ചിലവഴിച്ച സിദ്ദിഖ് നേഴ്‌സിംഗ് സ്റ്റുഡന്റ്‌സിനെയും, ജീവനക്കാരെയും കാണാനും വോട്ടഭ്യര്‍ത്ഥിക്കാനും മറന്നില്ല. തുടര്‍ന്ന് കുമ്പോള്‍ തങ്ങളുടെ വസതിയിലേക്ക് തിരക്കിട്ട പരിപാടികള്‍ക്കിടയില്‍  സന്ദര്‍ശനം, തിരികെ കാസര്‍കോട്ടേക്ക് വരുംവഴി കര്‍ണാടക ഫോറസ്റ്റ് മന്ത്രി രമാനാഥറൈയുമായി കൂടിക്കാഴ്ച നടത്തി.

Kasaragod, Election-2014, Kerala, Congress, T Sideeque, Election Propaganda, Colleges, Student

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Election-2014, Kerala, Congress, T Sideeque, Election Propaganda, Colleges, Student. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles