Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

തൃക്കണ്ണാട്ട് ബോട്ട് കത്തി നശിച്ചതില്‍ ലക്ഷങ്ങളുടെ നഷ്ടം

$
0
0
ഉദുമ: (www.kasargodvartha.com 01-04-2014) തൃക്കണ്ണാട് കടപ്പുറത്ത് മത്സ്യ ബന്ധന ബോട്ട് കത്തിനശിച്ചതില്‍ ലക്ഷങ്ങളുടെ നഷ്ടം. മീന്‍പിടിത്തം കഴിഞ്ഞ് തീരക്കടലില്‍ നിര്‍ത്തിയിട്ടിരുന്ന തൃക്കണ്ണാട് കടപ്പുറത്തെ സി.കുഞ്ഞിക്കണ്ണന്റെ ഉടമസ്ഥതയിലുള്ള 'കാവിലമ്മ'എന്ന ബോട്ടാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെ കത്തിനശിച്ചത്.

മത്സ്യബന്ധനം കഴിഞ്ഞ് രാവിലെ ഒമ്പതുമണിയോടെ തിരിച്ചെത്തിയ ബോട്ട് തൃക്കണ്ണാട് ക്ഷേത്രത്തിന് മുന്‍വശത്തെ കടലില്‍ നങ്കൂരമിട്ടതായിരുന്നു. ജീവനക്കാര്‍ വീടുകളിലേക്ക് പോവുകയും ചെയ്തിരുന്നു. ഉച്ചയോടെ ബോട്ടിന്റെ മധ്യഭാഗത്താണ് തീ കാണപ്പെട്ടത്. തുടര്‍ന്ന് കടല്‍ക്കാറ്റില്‍ അതിവേഗം പടര്‍ന്ന തീയില്‍  യന്ത്രഭാഗങ്ങളും വലയുമെല്ലാം കത്തിനശിക്കുകയായിരുന്നു.

Fisher Boat, Udma, Fire, Sea, Kadappuram, Kavilamma, Temple, സംഭവം ശ്രദ്ധയില്‍പെട്ട  മീന്‍പിടിത്തത്തൊഴിലാളികള്‍ തോണിയില്‍ ബോട്ടിലെത്തി കടല്‍വെള്ളം ഒഴിച്ച് തീയണക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ആറ് മത്സ്യത്തൊഴിലാളികള്‍ അവശരായി തോണിയില്‍ കുഴഞ്ഞുവീണു. തൃക്കണ്ണാട് കടപ്പുറത്തെ സന്തോഷ് (34), ചിറമ്മലിലെ കുഞ്ഞിരാമന്‍ (44), ഗോപാല്‍പേട്ടയിലെ സനല്‍ (28), ചന്ദ്രന്‍ (45), രാകേഷ്, രവി എന്നിവരാണ് അവശരായത്.

ഇവര്‍ സ്വകാര്യാശുപത്രിയില്‍ പ്രഥമശുശ്രൂഷ തേടി. കാസര്‍കോട്ടുനിന്ന് ഫയര്‍ഫോഴ്‌സും ബേക്കല്‍ പോലീസും തീരദേശപോലീസും സ്ഥലത്തെത്തിയിരുന്നു. തീ പിടിത്തത്തെക്കുറിച്ച് തീരദേശ പോലീസ് അന്വേഷണം നടത്തി വരികയാണ്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വോട്ട് ലഭിക്കാന്‍ ബി ജെ പി മുതലക്കണ്ണീരൊഴുക്കുന്നു: സോണിയ

Keywords: Fisher Boat, Udma, Fire, Sea, Kadappuram, Accident, Kavilamma, Temple.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>