Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

മുസാഫിര്‍ നഗറിലുണ്ടായത് ഗുജറാത്ത് പരീക്ഷണം: കെ.പി.എ മജീദ്

$
0
0
കാസര്‍കോട്: യുപിയിലെ മുസാഫര്‍ നഗറിലുണ്ടായത് ഗുജറാത്ത് പരീക്ഷണമായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ പടയൊരുക്കം-2014 പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ രണ്ട് എം എല്‍ എമാര്‍ ഭൂരിപക്ഷ സമുദായത്തേയും ന്യൂനപക്ഷ സമുദായത്തേയും തമ്മിലടിപ്പിച്ചതാണ് മുസാഫര്‍ നഗര്‍ കലാപത്തിന് കാരണമായത്.

ഗുജറാത്ത് പരീക്ഷണമാണ് ബിജെപി അവിടെ സ്വീകരിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത് ഇന്ത്യയിലെ ജനവിഭാഗങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും മജീദ് വ്യക്തമാക്കി.

ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് യുപിഎയും എന്‍ഡിഎയും തമ്മിലുള്ളതാണ്. മൂന്നാം മുന്നണി എന്നത് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പരാജയപ്പെട്ട ആശയമാണ്. കേരളത്തില്‍ യുഡിഎഫ് കഴിഞ്ഞ തവണത്തേക്കാളും തിളക്കമേറിയ വിജയം കാണുമെന്നും മജീദ് അവകാശപ്പെട്ടു.

ടിപി കേസില്‍ സിബിഐയുടെ ഇപ്പോഴുണ്ടായിട്ടുള്ള നിലപാട് മാറ്റുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ തന്നെ വീണ്ടും സിബിഐയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉള്‍പെടെയുള്ളവര്‍ അറിയിച്ചിട്ടുണ്ട്. അന്തര്‍ദേശീയ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട വിഎസ് സര്‍ക്കാറിന് നല്‍കിയ കത്തും കൈമാറുന്നതോടെ സിബിഐ കേസന്വേഷിക്കുമെന്നാണ് വിശ്വാസം.

മുന്‍കാലങ്ങളില്‍ സീറ്റിനെ ചൊല്ലിയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുമാണ് പ്രശ്‌നങ്ങളുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് ആയതോടെ സ്ഥിതി മാറി. കോണ്‍ഗ്രസും മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികളും ഒരു പ്രശ്‌നവുമില്ലാതെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയത്. സീറ്റിന്റെ കാര്യത്തില്‍ ഘടക കക്ഷികള്‍ തമ്മില്‍ തല്ലുമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണത്തില്‍ കോണ്‍ഗ്രസിലും പ്രശ്‌നവും ഉണ്ടാകുമെന്നും അതോടെ യുഡിഎഫില്‍ വലിയ കുഴപ്പമുണ്ടാകുമെന്നും കരുതിയിരുന്ന ഇടതുമുന്നണിക്ക് അവര്‍ക്കിടയിലെ പ്രശ്‌നം പോലും പരിഹരിക്കാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രി മാണമെന്ന് സാധാരണ പറയാറുണ്ടെങ്കിലും പ്രതിപക്ഷ നേതാവായ വിഎസിനെ മാറ്റണമെന്ന് ഒരു പാര്‍ട്ടി പറയുന്നത് ഇതാദ്യമായാണെന്നും മജീദ് പറഞ്ഞു.

മലപ്പുറത്ത് യുഡിഎഫിലെ ഘടക കക്ഷികള്‍ തമ്മില്‍ പ്രശ്‌നമുണ്ടെന്ന് പറയുന്നത് ശരിയല്ല. പ്രാദേശികമായ ചില അഭിപ്രായ വത്യാസങ്ങള്‍ ഉണ്ടായിരുന്നത് പരിഹരിച്ച് ഒറ്റക്കെട്ടായാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മന്ത്രി സഭാ പുനഃസംഘടന ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും യുഡിഎഫില്‍ അത് ചര്‍ച ചെയ്തിട്ടില്ല. മുഖ്യമന്ത്രിക്കെതിരായ കോടതിയുടെ പരാമര്‍ശം ജുഡീഷ്യറിയോടുള്ള ജനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കേസുകളുടെ പ്രാഥമിക ഘട്ടത്തില്‍ കോടതിയില്‍ നിന്നും ഇത്തരമൊരു കമന്റ് വന്നത് സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്കെതിരാണ്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരാമര്‍ശം സ്റ്റേ ചെയ്തത് അതുകൊണ്ടാണ്. എട്ടുമാസം മുമ്പ് തന്നെ ലീഗ് തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. ലോക്‌സഭ, നിയമസഭ, പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ലീഡര്‍ഷിപ്പ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് വിവി പ്രഭാകരന്‍, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതം പറഞ്ഞു. ലീഗ് നേതാവ് പി.കെ.കെ ബാവ, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, സിഡ്‌കോ ചെയര്‍മാന്‍ സിടി അഹ്മദലി, എ.അബ്ദുര്‍ റഹ്മാന്‍ എന്നിവരും മജീദിനോടൊപ്പം ഉണ്ടായിരുന്നു.

 Kasaragod, Kerala, Muslim-league, BJP, case, Malappuram, UDF, KPCC, Press Club, Meet, PA Majeeb, K.P.A Majeed in Padayorukkam 2014

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: ടി പി കേസില്‍ സി ബി ഐ അന്വേഷണത്തെ സി പി എം ഭയക്കുന്നു: ആന്റണി

Keywords: Kasaragod, Kerala, Muslim-league, BJP, case, Malappuram, UDF, KPCC, Press Club, Meet, PA Majeeb, K.P.A Majeed in Padayorukkam 2014

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>