Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

മലനാട്ടിലും തീരദേശത്തും വോട്ട് തേടി സിദ്ദീഖ്

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.04.2014) യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിന്റെ മലനാട്ടിലും തീരദേശത്തും വെള്ളിയാഴ്ച നടത്തിയ പര്യടനത്തിന് വന്‍ സ്വീകരണം. രാവിലെ അജാനൂര്‍ മുക്കറില്‍ തുടങ്ങി തണ്ണോട്ടും രാവണേശ്വരത്തും എത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ കാണാനായി സ്ത്രീകളും പുരുഷന്‍മാരും കൂടെ കുട്ടികളുമായി നിരവധി പേരാണ് എത്തിയത്.

തുടര്‍ന്ന് മൂലക്കണ്ടത്തേക്ക്. ചെമ്മട്ടംവയലില്‍ എത്തിയപ്പോള്‍ ജില്ലാ ആശുപത്രിയിലെ രോഗികളെ കാണണമെന്ന ആവശ്യം സ്‌നേഹപൂര്‍വം സ്വീകരിച്ചു. തുടര്‍ന്ന് വാഴുന്നോറൊടിയും പുതുക്കൈയും അമ്പലത്തറയും മുണ്ടോട്ടും വോട്ടര്‍മാരെ കണ്ടതിനുശേഷം കാഞ്ഞിരപ്പൊയിലിലെത്തി. തുടര്‍ന്ന് ചായ്യോത്ത്, കോയിത്തട്ട, കാലിച്ചാമരം എന്നിവിടങ്ങളിലും പര്യടനം നടത്തി.

മലയോര പ്രദേശങ്ങളിലേക്കായിരുന്നു അടുത്ത പ്രചരണം. യു.ഡി.എഫ് കേന്ദ്രങ്ങളുമായ പെരിയങ്ങാനം, എടത്തോട്, കനകപ്പള്ളി, കല്ലംചിറ എന്നിവിടങ്ങളിലെത്തി. ഉച്ചവെയിലിന്റെ പാരമ്യത്തിലും ഉച്ചഭക്ഷണം ചെറിയരീതിയില്‍ കഴിച്ചതിനുശേഷം കുടിയേറ്റ കേന്ദ്രങ്ങളായ കൊന്നക്കാട്, ചെറുപനത്തടി, പാടി, ചാമുണ്ഡിക്കുന്ന് എന്നിവിടങ്ങളില്‍ തിങ്ങിക്കൂടിയ വോട്ടര്‍മാരോട് കുശലം പറഞ്ഞും ദാഹം തീര്‍ത്തും നീങ്ങിയ സിദ്ദീഖ് പെരിയ കള്ളാര്‍, പൂടംകല്ല്, കൊട്ടോടി, ഉദയപുരം, തായന്നൂര്‍, ഇരിയ എന്നിവിടങ്ങളിലെത്തി.
UDF, Election-2014, Kasaragod, Congress, Kerala, T. Sideeque, Candidate, Lok Sabha
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ് പനയാല്‍ മീത്തല്‍ വീട് കൊക്കാല്‍ തറവാട്ടില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു
മീനസൂര്യന്‍ പടിഞ്ഞാറേക്ക് ചാഞ്ഞുതുടങ്ങിയപ്പോള്‍ അമ്പലത്തറ, മടിക്കൈ, ആറങ്ങാടി, കൊവ്വല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് തീരദേശത്തേക്ക്. അറബിക്കടലിന്റെ സമീപ ഗ്രാമങ്ങളായ മരക്കാപ്പ് കടപ്പുറം, പുഞ്ചാവി, ഞാണിക്കടവ്, ആവിയില്‍, വടകരമുക്ക്, അടിയാല്‍ കടപ്പുറം, മുട്ടുന്തല, കല്ലിങ്കാല്‍ എന്നിവിടങ്ങളിലെ സ്ത്രീകളടക്കമുള്ള വോട്ടര്‍മാരുടെ അനുഗ്രഹം തേടി. അതിഞ്ഞാല്‍, മഡിയന്‍ എന്നീ കേന്ദ്രങ്ങളും പിന്നീട് ചാമുണ്ഡിക്കുന്നില്‍ പ്രചരണം സമാപിക്കുമ്പോഴേക്കും സിദ്ദീഖിന്റെ ആത്മവിശ്വാസം ഇരട്ടിയായി വര്‍ധിച്ചുകഴിഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: UDF, Election-2014, Kasaragod, Congress, Kerala, T. Sideeque, Candidate, Lok Sabha.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>