Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

പ്രശ്‌നബാധിത ബൂത്തുകളില്‍ യു.ഡി.എഫ് കേന്ദ്രങ്ങളെ ഒഴിവാക്കിയെന്ന് എല്‍.ഡി.എഫ്

$
0
0
കാസര്‍കോട്: (www.kasargodvartha.com 04.04.2014) ജില്ലയില്‍ പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടികയില്‍ യു.ഡിഎഫ് കേന്ദ്രങ്ങളെ ഒഴിവാക്കിയെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. എ.ഡി.എം തയ്യാറാക്കി ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിച്ച ലിസ്റ്റില്‍ നിന്നാണ് സ്ഥിരമായി യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളായ ബൂത്തുകളെ ഒഴിവാക്കിയതെന്നാണ് ആരോപണം. എന്നാല്‍ എല്‍.ഡി.എഫിന് സ്വാധീനമുള്ള എല്ലാ ബൂത്തിനെയും പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും പറയുന്നു.

മഞ്ചേശ്വരം മണ്ഡലത്തില്‍ ഒറ്റ ബൂത്തും പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടികയില്‍ പെടുത്തിയിട്ടില്ല. ഏത് മാനദണ്ഡപ്രകാരമാണ് ഈ നടപടിയെന്നറിയില്ല. മംഗല്‍പാടി, മഞ്ചേശ്വരം, മൊഗ്രാല്‍പുത്തൂര്‍, കുമ്പള തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി ബൂത്തുകള്‍ സ്ഥിരം കുഴപ്പങ്ങളുണ്ടാക്കുന്നവയാണെന്നും ഇവിടങ്ങളില്‍ യു.ഡി.എഫിന്റേതല്ലാത്ത ഏജന്റുമാരെ ഇരിക്കാന്‍ അനുവദിക്കാറില്ലെന്നും എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. പോളിങ് ഉദ്യോഗസ്ഥരെ ഭീഷണപ്പെടുത്തി വ്യാപകമായ കള്ളവോട്ടും നടക്കുന്നു. എന്നിട്ടും ഇതൊന്നും പ്രശ്‌ന ബാധിത ബൂത്തുകളായി കാണാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും നേതാക്കള്‍ വിമര്‍ശിച്ചു.

Kasaragod, Kerala, Election-2014, CPM, LDF, UDF, District Collector, ADM, Report, Listകാസര്‍കോട് മണ്ഡലത്തില്‍ രണ്ട് ബൂത്ത് മാത്രമാണ് പ്രശ്‌ന ബാധിതം. തളങ്കര ഗവ. മുസ്ലിം എല്‍.പി സ്‌കൂളിലെ ഒരു ബൂത്തും ചെങ്കള പഞ്ചായത്തിലെ പാണാര്‍കുളം ബൂത്തും. തളങ്കരയിലുള്ള മറ്റ് ബൂത്തുകളിലും ചെങ്കള പഞ്ചായത്തിലെ ചെര്‍ക്കള ഭാഗത്തെ ബൂത്തുകളിലും പ്രശ്‌നമില്ലെന്ന കണ്ടെത്തല്‍ വോട്ടര്‍മാരെ അമ്പരപ്പിച്ചിട്ടുണ്ട്. ഏജന്റുമാരെ തല്ലിയോടിച്ച സംഭവം വരെ മുമ്പ് ഇവിടെ ഉണ്ടായതായി നേതാക്കള്‍ ആരോപിച്ചു.

അതേസമയം ഉദുമ മണ്ഡലത്തില്‍ 11 ബൂത്തും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 22 ബൂത്തും, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 38 ബൂത്തും പ്രശ്‌നബാധിതമാണ്. അതില്‍തന്നെ തൃക്കരിപ്പൂര്‍ പഞ്ചായത്ത്, ഈസ്റ്റ് എളേരി പഞ്ചായത്ത്, ചെമ്മനാട് പഞ്ചായത്ത്, കാങ്ങാട് മുനിസിപ്പാലിറ്റിയിലെ കടലോര പ്രദേശം ഇവിടെയൊന്നും യാതൊരു പ്രശ്‌നവും ഇല്ല. എല്‍.ഡി.എഫിന്റെ സ്വാധീന മേഖലയില്‍ മാത്രമാണ് പ്രശ്‌നബാധിത ബൂത്തുകളെന്ന തികച്ചും പക്ഷപാതപരമായ റിപോര്‍ട്ടാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉണ്ടാക്കിയിട്ടുള്ളത്.

ഇതില്‍ പ്രധാന പങ്കുവഹിച്ചത് എ.ഡി.എമ്മും കലക്ടറുമാണ്. ഇപ്പോള്‍ അംഗീകരിച്ചിട്ടുള്ള 73 ബുത്ത് പരിശോധിച്ചാല്‍ യു.ഡി.എഫിന്റെ ആവശ്യങ്ങള്‍ അപ്പടി അംഗീകരിച്ച് പ്രശ്‌നബാധിത ബൂത്തുകളുടെ ലിസ്റ്റ് ഉണ്ടാക്കിയെന്നത് വ്യക്തമാണെന്നും നേതാക്കള്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, Election-2014, CPM, LDF, UDF, District Collector, ADM, Report, List. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>