Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ചെര്‍ക്കളത്തിന് രാഹുലിന്റെ കൂപ്പുകൈ

$
0
0
കാസര്‍കോട്:(www.kasargodvartha.com 05.04.2014) കാസര്‍കോട്ടെത്തിയ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ലയ്ക്ക് കൂപ്പുകൈ നല്‍കി കുശലാന്വേഷണം നടത്തി. മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ രാഹുല്‍ പ്രസംഗിക്കുന്ന യുഡിഎഫ് പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കേണ്ടിയിരുന്നത് യുഡിഎഫ് ജില്ലാ ചെയര്‍മാനായ ചെര്‍ക്കളം അബ്ദുല്ലയായിരുന്നു.

ചെര്‍ക്കളത്തിന് ഉയരമുള്ള സ്‌റ്റേജിലേക്ക് കയറിയെത്താന്‍ കഴിയാത്തതിനാല്‍ രാഹുലിനെ കാണാന്‍ സ്‌റ്റേജിന് സമീപം കസേരയില്‍ ഇരിക്കുകയായിരുന്നു. ഹെലികോപ്റ്റര്‍ ഇറങ്ങിയ ശേഷം ബുള്ളറ്റ് പ്രൂഫ് കാറില്‍ സ്‌റ്റേജിനടുത്ത് വന്നിറങ്ങിയ രാഹുല്‍ ചെര്‍ക്കളത്തെ കണ്ടയുടനെയാണ് അഭിവാദ്യം നല്‍കിയത്. ചെര്‍ക്കളത്തോട് കുശലം ചോദിക്കാനും രാഹുല്‍ മറന്നില്ല. ചെര്‍ക്കളത്തിന് സ്‌റ്റേജില്‍ എത്താന്‍ കഴിയാത്തതിനാല്‍ അധ്യക്ഷ പദവി കെപിസിസി പ്രസിഡന്റ് വിഎം. സുധീരനാണ് ഏറ്റെടുത്തത്.

സ്‌റ്റേജില്‍ എട്ട് സീറ്റ് മാത്രം ഏര്‍പ്പെടുത്താനാണ് എസ്പിജി സമ്മതിച്ചത്. ഇതില്‍ ഒരു സീറ്റ് സുരക്ഷാ ഉദ്യോഗസ്ഥന് ഉള്ളതായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്‍, സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ്, ഡിസിസി പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍, എം.സി. ഖമറുദ്ദീന്‍, പ്രസംഗ പരിഭാഷകനായ അബ്ദുസമദ് സമദാനി എംഎല്‍എ എന്നിവര്‍ക്ക് മാത്രമാണ് സ്‌റ്റേജിലേക്ക് പ്രവേശനമുണ്ടായത്. മറ്റു പ്രധാന നേതാക്കള്‍ക്കെല്ലാം സ്‌റ്റേജിന് താഴെ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം വി.ഐ.പി ഗാലറിയിലാണ് സീറ്റ് ഒരുക്കിയത്.

Malayalam News, Kasaragod, Congress, Muslim-league, Muslim-league-Leaders, Cherkalam Abdulla, KPCC, KPCC-president, Conference,

Malayalam News, Kasaragod, Congress, Muslim-league, Muslim-league-Leaders, Cherkalam Abdulla, KPCC, KPCC-president, Conference,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Malayalam News, Kasaragod, Congress, Muslim-league, Muslim-league-Leaders, Cherkalam Abdulla, KPCC, KPCC-president, Conference, 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>