Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ആവേശ തിരയിളക്കി രാഹുല്‍ പറന്നിറങ്ങി; കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തിന് പ്രശംസ

$
0
0
കാസര്‍കോട്: (www.kasargodvartha.com 05.04.2014) യു.ഡി.എഫ്. പ്രവര്‍ത്തകരില്‍ ആവേശത്തിരയിളക്കി രാഹുല്‍ ഗാന്ധി കാസര്‍കോട്ട് പറന്നിറങ്ങി. സംസ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ തുടക്കമായാണ് രാഹുല്‍ ഗാന്ധി കാസര്‍കോട്ട് പ്രസംഗിച്ചത്.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ ടി. സിദ്ദിഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതു സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. രാവിലെ മംഗലാപുരത്ത് നിന്നും ഹെലികോപ്ടര്‍ മാര്‍ഗം കാസര്‍കോട് ഗവണ്‍മെന്റ് കോളജ് ഗ്രൗണ്ടിലിറങ്ങിയ രാഹുല്‍ ഗാന്ധി 11.20ന് മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലെത്തി. 

Rahul in Kerala, Election-2014, Congress, UDF, Kasaragod, Kerala, Rahul Gandhi, UDF Candidate
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ എന്നിവര്‍ ചേര്‍ന്ന് രാഹുലിനെ ഹെലിപ്പാഡില്‍ സ്വീകരിച്ചു. പിന്നീട് ബുളറ്റ് പ്രൂഫ് കാറില്‍ രാഹുല്‍ സ്റ്റേഡിയത്തിലേക്കെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ആവേശഭരിതരായി മുദ്രാവാക്ക്യം മുഴക്കി. ചുട്ടുപൊള്ളുന്ന ചൂടിലും ആയിരങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാനായെത്തിയത്. സദസിന് പ്രത്യേകം പന്തല്‍ തയ്യാറാക്കിയതിനാല്‍ പൊരിവെയില്‍ കൊള്ളേണ്ടി വന്നില്ല. 
20 മിനിട്ടോളം നീണ്ടുനിന്ന പ്രസംഗത്തില്‍ ലോകത്തെ മാറ്റങ്ങളും വികസനവും തന്നെയായിരുന്നു മുഖ്യവിഷയം. അക്രമ രാഷ്ട്രീയത്തെയും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ തുറന്ന് എതിര്‍ത്തു. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തേയും ജനപ്രതിനിധികളുടെ അറിവിനേയും പ്രശംസിക്കാനും രാഹുല്‍ മറന്നില്ല. കേരളത്തിലെ പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസിന് ഏറെ പഠിക്കാനുണ്ടെന്നും രാഹുല്‍ തുറന്ന് പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍ സ്വാഗതം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ നന്ദിപറഞ്ഞു. എം.പി. അബ്ദുസമദ് സമദാനി എം.എല്‍.എയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.
Rahul in Kerala, Election-2014, Congress, UDF, Kasaragod, Kerala, Rahul Gandhi, UDF Candidate.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Rahul in Kerala, Election-2014, Congress, UDF, Kasaragod, Kerala, Rahul Gandhi, UDF Candidate.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>