Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

വിരുന്നിന് വിളിച്ചുവരുത്തി എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ കുത്തി; പഞ്ചായത്തംഗത്തിന് മര്‍ദനം

$
0
0
കാസര്‍കോട്:(www.kasargodvartha.com 12.04.2014)കമ്പാറില്‍ വിരുന്നിന് വിളിച്ചുവരുത്തി എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പിച്ചു. മുസ്ലിംലീഗ് പഞ്ചായത്തംഗത്തിന് മര്‍ദനമേറ്റു. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഉഡുവയിലെ മൂസക്കുഞ്ഞിയുടെ മകന്‍ അബ്ദുല്ലകുഞ്ഞി (60)ക്കാണ് കുത്തേറ്റത്. കുത്തേറ്റ അബ്ദുല്ലക്കുഞ്ഞിയെ കാസര്‍കോട് ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kasaragod, Kerala, SDPI, Attack, Mogral, Muslim-league, Panchayath, Mujeeb Kambar, Police, Case
അബ്ദുല്ലകുഞ്ഞി
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തംഗവും ലീഗ് പ്രവര്‍ത്തകനുമായ മുജീബ് കമ്പാറി(30)നാണ് സംഭവത്തില്‍ മര്‍ദനമേറ്റത്. മുജീബിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്ലകുഞ്ഞിയുടെ വയറ്റിനാണ് കുത്തേറ്റത്. ലീഗ് നേതാവിന്റെ വീട്ടില്‍ വിരുന്ന് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ മുജീബ് കമ്പാറും കബീറും ചേര്‍ന്ന് തന്നെ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് അബ്ദുല്ല കുഞ്ഞി പറയുന്നു.

വിരുന്ന് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ ഒരാള്‍ തടഞ്ഞുനിര്‍ത്തി അസഭ്യംപറയുകയും പിന്നീട് കാറിലെത്തിയ സംഘം അക്രമിക്കുകയായിരുന്നുവെന്നാണ് പഞ്ചായത്തംഗം മുജീബിന്റെ പരാതി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Kasaragod, Kerala, SDPI, Attack, Mogral, Muslim-league, Panchayath, Mujeeb Kambar, Police, Case
മുജീബ് 
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
എന്നെന്നും ചെറുപ്പം നിലനിര്‍ത്താന്‍ പ്രണയവും ലൈംഗികതയും

Keywords: Kasaragod, Kerala, SDPI, Attack, Mogral, Muslim-league, Panchayath, Mujeeb Kambar, Police, Case

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>