Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

സീഡ് ഫാമിലെ കിണറില്‍ മരിച്ചത് ബേവിഞ്ചയിലെ വിട്ടല്‍ നായക്ക്

$
0
0
കാസര്‍കോട്:(www.kasargodvartha.com 12.04.2014)  കറന്തക്കാട് സീഡ് ഫാമിന്റെ ആള്‍മറയില്ലാത്ത കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ബേവിഞ്ച തെക്കിലിലെ കൃഷ്ണ നായക്കിന്റെ മകന്‍ വിട്ടല്‍ നായക്ക് (50) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കറന്തക്കാട് കൃഷി വകുപ്പിന്റെ സീഡ് ഫാമിന് പിറകിലെ കിണറ്റില്‍ 40 വയസ്സ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീടുവിട്ട നായക്കിനെ ബന്ധുക്കള്‍ അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ശനിയാഴ്ച വൈകുന്നേരം കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും ബന്ധുക്കളുമെത്തി മൃതദേഹം ഇയാളുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
Dead body, Well, Karandakkad, Agriculture, Police, Chattanchal, Kasaragod, Kerala.

Also read:
കറന്തക്കാട്ട് സീഡ് ഫാമിന്റെ കിണറ്റില്‍ അജ്ഞാത യുവാവിന്റെ ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Dead body, Well, Karandakkad, Agriculture, Police, Chattanchal, Kasaragod, Kerala, Dead body identified.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles