Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

വിദ്യാര്‍ത്ഥി പാര്‍ലമെന്റ് ശ്രദ്ധേയമായി

$
0
0
കുമ്പള: (www.kasargodvartha.com 13.04.2014) പേരാല്‍ മസ്ജിദ് ഹാജറയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന താജുല്‍ ഉലമ ദര്‍സ് വിദ്യാര്‍ത്ഥികളുടെ വിദ്യാര്‍ത്ഥി പാര്‍ലമെന്റ് ശ്രദ്ധേയമായി. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ ശിഷ്യ ഗണങ്ങളുടെ കൂട്ടായ്മയായ മുഹ്‌യിസ്സുന്ന സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ കേരള വ്യാപകമായി നടത്തുന്ന ഒരു മതപഠന പരിശീലനക്കളരിയാണ് പാര്‍ലമെന്റ്.

'അഭിവാദ്യം'എന്ന വിഷയത്തെ ആസ്പദമാക്കി പ്രതിപക്ഷാംഗങ്ങളായ അബ്ദുല്‍ നാസര്‍ കെ.എം, മുഹമ്മദ് ബിലാല്‍, അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ ചോദ്യങ്ങളുന്നയിക്കുകയും കെ.എ യൂനുസ് കാമണാല്‍, അബ്ബാസ് കെ.എ കാമണാല്‍. അനസ് പി.കെ, മുസ്തഫ എം.എ എന്നിവര്‍ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ത്വാരീഖ് എന്നിവ ആസ്പദമാക്കി വിശദീകരണം നല്‍കി.
Kumbala, Students, Meet, Kasaragod, Kerala, Education, Thajul Ulama, Dars
ടി.എ ഉസ്മാന്‍ സഖാഫി തലക്കി, അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ചെന്നാര്‍, അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പൊയ്യത്ത്ബയല്‍ സദസ് നിയന്ത്രിച്ചു. ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ സ്വാഗതവും കണ്‍വീനര്‍ അനീസ് നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kumbala, Students, Meet, Kasaragod, Kerala, Education, Thajul Ulama, Dars. 
Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>