Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

13.71 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട്ടുകാര്‍ മംഗലാപുരത്ത് അറസ്റ്റില്‍

$
0
0
മംഗലാപുരം: (www.kasargodvartha.com 14.04.2014) 13,71,941 രൂപ വില വരുന്ന 466.650 ഗ്രാം സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികളെ മംഗലാപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ബേക്കല്‍ കപ്പണക്കാലിലെ മുഹമ്മദ് അന്‍വര്‍ (27), കുമ്പള ആരിക്കാടി ബന്നംഗളയിലെ അബൂബക്കര്‍ സിദ്ദിഖ് (27) എന്നിവരാണ് അറസ്റ്റിലായത്.

ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ മംഗലാപുരത്ത് വന്നിറങ്ങിയതായിരുന്നു ഇരുവരും. പരിശോധനക്കിടെയാണ് സ്വര്‍ണം കണ്ടെത്തിയത്. പെട്ടിയുടെ ബീഡിംഗിനകത്ത് വയര്‍ രൂപത്തിലാക്കിയാണ് അന്‍വര്‍ സ്വര്‍ണം കടത്തിയത്. 6,86,637 രൂപ വിലവരുന്ന 233.50 ഗ്രാം സ്വര്‍ണമാണ് അന്‍വറില്‍ നിന്ന് പിടികൂടിയത്. ചെരുപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സിദ്ദീഖ് സ്വര്‍ണം കടത്തിയത്. 44 ബക്കിളുകളാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Mangalore, Gold, Arrest, Customs, Bekal, Mohammed Anwar, Kumbala, Siddeeque, Dubai, Air India Express, Chappals, Gold worth 13.71 lac seized at airport in two separate cases

Mangalore, Gold, Arrest, Customs, Bekal, Mohammed Anwar, Kumbala, Siddeeque, Dubai, Air India Express, Chappals, Gold worth 13.71 lac seized at airport in two separate cases

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അബ്ദുള്ളക്കുട്ടി എം.എല്‍.എക്കെതിരായ പരാതിയില്‍ മൊഴി നല്‍കാന്‍ സരിതയ്ക്ക് നോട്ടീസ്

Keywords: Mangalore, Gold, Arrest, Customs, Bekal, Mohammed Anwar, Kumbala, Siddeeque, Dubai, Air India Express, Chappals, Gold worth 13.71 lac seized at airport in two separate cases

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>