Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

വീട്ടിന്റെ അടുക്കള ഭാഗത്തു കണ്ട പോലീസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

$
0
0
മഞ്ചേശ്വരം: (www.kasargodvartha.com 20.04.2014) വീട്ടിന്റെ അടുക്കള ഭാഗത്ത് സംശയ സാഹചര്യത്തില്‍ കാണപ്പെട്ട പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. കള്ളനെ പിടിക്കാന്‍ കാത്തിരുന്ന നാട്ടുകാരുടെ പിടിയിലാണ് ഡി.സി.ആര്‍.ബി.യിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ പെട്ടത്. ശനിയാഴ്ച രാത്രി പത്തരമണിയോടെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിനടുത്താണ് നാടകീയ രംഗം അരങ്ങേറിയത്.

മഞ്ചേശ്വരം, ഹൊസങ്കടി ഭാഗങ്ങളില്‍ മോഷണം കൂടിവരുന്നതിനാല്‍ നാട്ടുകാര്‍ ഉറക്കമിളച്ച് ഇവിടെ കാവല്‍ നില്‍ക്കുകയായിരുന്നു. ഒരാള്‍ സന്ധ്യക്ക് ഏഴ് മണിയോടെ ബൈക്കില്‍ കറങ്ങുന്നതു നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടു.  സംശയം  തോന്നിയ നാട്ടുകാര്‍ രാത്രി കാവലിരുന്നു. പത്തരമണിയോടെ ഒരു വീടിന്റെ അടുക്കള ഭാഗത്തു കണ്ട് പിടികൂടുകയായിരുന്നു.ഇയാളുടെ  കയ്യില്‍ സ്‌ക്രൂ്രൈഡവറും മറ്റു ഉപകരണങ്ങളും ഉണ്ടായിരുന്നു.

Kasaragod, Manjeshwaram, Police, Kitchen, House, Robber, Constable, Check post, Security, Bike, Kumbala, Police Station, Petrol, Cash,കുമ്പള സ്‌റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിളാണെന്നും പൂഴി പിടിക്കാന്‍ വന്നതാണെന്നുമാണ് ആദ്യം നാട്ടുകാരോടു പറഞ്ഞത്. സംശയം തോന്നിയ നാട്ടുകാര്‍ കുമ്പളസ്‌റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു പോലീസുകാരന്‍ അവിടെ ഇല്ലെന്നായിരുന്നു മറുപടി.
അതോടെ താന്‍ ഡി.സി.ആര്‍.ബിയിലാണെന്ന് പോലീസുകാരന്‍ മാറ്റിപ്പറയുകയായിരുന്നു. അതിനിടെ നാട്ടുകാരുടെ കൈച്ചൂടറിഞ്ഞ പോലീസുകാരനെ  മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

പൊയിനാച്ചിയിലെ പെട്രോള്‍ ബങ്കില്‍  ലോറി ഡ്രൈവറുടെ പണം തട്ടിപ്പറിക്കുവാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ ഇതേ പോലീസുകാരനെതിരെ നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തിരഞ്ഞെടുപ്പിന് ശേഷം മോഡിയെ വാരാണസിയില്‍ കാണില്ല: കെജരിവാള്‍

Keywords: Kasaragod, Manjeshwaram, Police, Kitchen, House, Robber, Constable, Check post, Security, Bike, Kumbala, Police Station, Petrol, Cash.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>