Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

യു­വ­തിക­ളെ സയ­നേ­ഡ് നല്‍­കി കൊല്ലു­ന്ന പ­രമ്പ­ര­കൊ­ല­യാളി മോ­ഹന്‍ ഒ­രു കേ­സില്‍ കു­റ്റ­ക്കാരന്‍

$
0
0
മം­ഗ­ലാ­പുരം: യു­വ­തിക­ളെ വിവാ­ഹ വാ­ഗ്­ദ്ധാ­നം നല്‍­കി ലൈംഗി­ക വേ­ഴ്­ച­യ്­ക്ക് ഇ­ര­യാക്കി­യ ശേ­ഷം സയ­നേ­ഡ് നല്‍­കി കൊ­ല­പ്പെ­ടു­ത്തു­ന്ന കേ­സു­ക­ളി­ലെ പ്ര­തി സ­യനേ­ഡ് മോഹ­നെ ഒ­രു­കേ­സില്‍ കോട­തി കു­റ്റ­ക്കാ­ര­നാ­ണെ­ന്ന് ക­ണ്ടെ­ത്തി.

മം­ഗ­ലാ­പുരം അ­ഡീ­ഷ­ണല്‍ ജില്ലാ സെ­ഷന്‍­സ് കോട­തി (4) ജ­ഡ്­ജി ചൊ­വ്വാ­ഴ്­ച­യാ­ണ് മോ­ഹ­നെ കു­റ്റ­ക്കാ­ര­നാ­ണെ­ന്ന് ക­ണ്ടെ­ത്തി­യത്്. മ­റ്റു ര­ണ്ട് കൊ­ല­ക്കേ­സു­ക­ളി­ലെ വി­ധി ഉ­ടന്‍ പ്ര­സ്­താ­വി­ക്കും. ബ­ണ്ട്വാള്‍ ബാ­രി­മാര്‍ വി­ല്ലേ­ജി­ലെ അനിത കൊ­ല്ല­പ്പെ­ട്ട­കേ­സി­ലാ­ണ് മോ­ഹ­നെ കു­റ്റ­ക്കാ­ര­നെ­ന്ന് ക­ണ്ടെ­ത്തി­യ­ത്. മോ­ഹന്‍ പെണ്‍­കു­ട്ടിയെ ച­തി­യില്‍­പെ­ടു­ത്തി കൊല്ലു­ക­യാ­യി­രു­ന്നു­വെ­ന്ന് വി­ധി പ്ര­സ്­താ­വിച്ചു­കൊ­ണ്ട് ജ­ഡ്­ജ് പറഞ്ഞു.

ഇ­ന്ത്യന്‍ ശി­ക്ഷാ­നി­യ­മം 376, 328, 302, 392, 301, 366, 394, 417, 465, 468, 473 വ­കു­പ്പു­കള്‍ പ്ര­കാ­രം മോ­ഹന്‍ ശി­ക്ഷാര്‍­ഹ­നാ­ണെ­ന്ന് കോട­തി ക­ണ്ടെ­ത്തി. 2009 ജൂണ്‍ 17ന് അ­നിത­യെ കാ­ണാ­താ­വു­ക­യാ­യി­രുന്നു. ഡെന്റല്‍ ക്ലി­നി­ക്കി­ലേ­ക്ക് പോ­കു­ന്നു എ­ന്ന് ര­ക്ഷി­താ­ക്ക­ളോ­ട് പ­റ­ഞ്ഞാ­ണ് അനി­ത വീ­ട്ടില്‍­നിന്നും ഇ­റ­ങ്ങി­യത്. തു­ടര്‍­ന്ന് കാ­ണാ­താ­വു­ക­യാ­യി­രുന്നു. അ­നിത­യെ ക­ണ്ടെ­ത്ത­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് നാ­ട്ടു­കാര്‍ രം­ഗ­ത്തു­വ­രി­കയും ഒ­ട്ടേ­റെ സ­മ­ര­പ­രി­പാ­ടി­കള്‍ സം­ഘ­ടി­പ്പി­ക്കു­കയും ചെ­യ്­തി­രുന്നു. തു­ടര്‍­ന്ന് 2009 ഒ­ക്ടോ­ബര്‍ 21ന് ആ­ണ് മോഹ­നെ പോ­ലീ­സ് അ­റ­സ്­റ്റു­ചെ­യ്­ത­ത്.

പോ­ലീ­സ് അ­ന്വേ­ഷ­ണ­ത്തില്‍ അ­നി­ത­യ­ട­ക്കം 21 പെണ്‍­കു­ട്ടി­ക­ളെ മോ­ഹന്‍ ലൈംഗി­ക വേ­ഴ്­ച­യ്­ക്ക് ശേ­ഷം സയ­നേ­ഡ് നല്‍­കി കൊ­ല­പ്പെ­ടു­ത്തി­യ­താ­യി ക­ണ്ടെ­ത്തു­ക­യാ­യി­രുന്നു. മോ­ഹന്‍­കു­മാര്‍ എ­ന്ന ആ­ന­ന്ദ (46) എന്ന മോ­ഹന്‍ ബ­ണ്ട്വാള്‍ ക­ന്യാ­ന സ്വ­ദേ­ശി­യാണ്. ക­ന്യാ­ന അ­ങ്ക­ടി­യി­ലെ ഒ­രു പ്രാ­ഥ­മി­ക വി­ദ്യാ­ല­യ­ത്തില്‍ അ­ധ്യാ­പ­ക­നാ­യി­രു­ന്നു മോ­ഹന്‍. 1980 മു­തല്‍ 2003 വ­രെ താല്‍­ക്കാ­ലി­കാ­ടി­സ്ഥാ­ന­ത്തില്‍ മോ­ഹന്‍ അ­ധ്യാ­പക ജോ­ലി­യില്‍ ഏര്‍­പെ­ട്ടു.

പി­ന്നീ­ട് ജോ­ലി ഉ­പേ­ക്ഷിച്ച മോ­ഹന്‍ 2005ല്‍ ആ­ണ് ആ­ദ്യ­മാ­യി കേ­സില്‍ പ്ര­തി­യാ­കു­ന്ന­ത്. തു­ടര്‍­ന്ന് അ­ഞ്ച് വര്‍­ഷ­ത്തി­ന­ക­മാ­ണ് മ­റ്റു കൊ­ല­പാ­ത­ക­ങ്ങള്‍ ന­ട­ത്തി­യത്. പെണ്‍­കു­ട്ടിക­ളെ വ­ശീ­ക­രി­ച്ച് വിവാ­ഹ വാ­ഗ്­ദ്ധാ­നം നല്‍­കി ചി­ല സ്ഥ­ല­ങ്ങ­ളി­ലേ­ക്ക് കൂ­ട്ടി­ക്കൊണ്ടു­പോയി. കാ­മ­പൂര്‍­ത്തി­ക്ക് ഇ­ര­യാ­ക്കി­യ­ശേ­ഷം ത­ന്ത്ര­ത്തില്‍ സ­യ­നേ­ഡ് ക­ഴി­പ്പി­ച്ച് കൊ­ല­പ്പെ­ടു­ത്തു­ക­യാ­ണ് മോഹ­ന്റെ രീതി. ലൈംഗി­ക ബ­ന്ധ­ത്തി­ലേര്‍­പെ­ട്ട­തി­നാല്‍ ഗര്‍­ഭ­ധാര­ണം ന­ട­ക്കാ­തി­രി­ക്കാ­നു­ള്ള ഗു­ളി­ക­യാ­ണെ­ന്ന വ്യാ­ജേ­ന­യാ­ണ് യു­വ­തിക­ളെ സ­യ­നേ­ഡ് ക­ഴി­പ്പി­ച്ചത്.

Mangalore, Accuse, Murder-case, court, Mohan Kumar, Cyanide Mohan,  Kasaragod, Kerala, Conductor, KSRTC-bus,

സ­യ­നേ­ഡ് ക­ഴി­ച്ച് മ­രി­ക്കു­ന്ന യു­വ­തിക­ളെ അ­വി­ടെത­ന്നെ ഉ­പേ­ക്ഷി­ച്ച് അ­വ­രു­ടെ ആ­ഭ­ര­ണ­ങ്ങളും പ­ണവും കൈ­ക്ക­ലാ­ക്കി സ്ഥ­ലം­വി­ടു­ക­യാ­ണ് മോ­ഹന­ന്റെ പ­തി­വ്. 2011 നവം­ബര്‍ 21ന് ആ­ണ് അ­തിവേഗ കോട­തി മോ­ഹ­ന്‍ പ്ര­തിയാ­യ കേ­സു­കള്‍ പ­രി­ഗ­ണ­ക്കെ­ടു­ത്തത്. വാ­മ­ദ­പദ­വ് സ്വ­ദേ­ശി­നി ലീ­ല, സു­ള്ള്യ പേ­രാ­ജെ­യി­ലെ സു­ന­ന്ദ എ­ന്നിവ­രെ കൊ­ല­പ്പെ­ടുത്തി­യ കേ­സി­ലെ വി­ധി­യാ­ണ് അ­ടുത്ത് പ­റ­യാ­നി­രി­ക്കു­ന്ന­ത്. അനി­ത വ­ധ­ക്കേ­സ് അ­ട­ക്ക­മു­ള്ള മൂ­ന്ന് കേ­സി­ലേയും വി­ചാ­ര­ണ ന­വംബര്‍ 30ന് പൂര്‍­ത്തി­യാ­യി­രുന്നു.

Mangalore, Accuse, Murder-case, court, Mohan Kumar, Cyanide Mohan,  Kasaragod, Kerala, Conductor, KSRTC-bus,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

SUMMARY: Four years after his arrest, serial killer Mohan Kumar or Cyanide Mohan as he came to be known, was on Tuesday December 17 convicted in one of the several cases of murder.
The case relates to the murder of Anitha (22) of Barimar village in Bantwal taluk. Judgements in two others cases are expected later in the day.

Keywords: Mangalore, Accuse, Murder-case, court, Mohan Kumar, Cyanide Mohan,  Kasaragod, Kerala, Conductor, KSRTC-bus, Attack, Assault, Petrol Pump, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>