Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

എം.ഇ.എസ് നടത്തിയത് അര നൂറ്റാണ്ട്കാലത്തെ വിദ്യാഭ്യാസ വിപ്ലവം

$
0
0
ജിദ്ദ: (www.kasargodvartha.com 04.05.2014) കേരളത്തില്‍ ന്യൂനപക്ഷ ജനവിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ ഗണനീയമായ പങ്കാണ് മുസ്‌ലിം എഡ്യുക്കേഷണല്‍ സൊസൈറ്റി വഹിച്ചിട്ടുള്ളതെന്ന് എം.ഇ.എസ് അഖിലേന്തൃ വൈസ് പ്രസിഡണ്ടും മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ കെ.കെ. അബൂബക്കര്‍ പറഞ്ഞു. എം.ഇ.എസ് ജിദ്ദ ഘടകം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ കോളജ്, എഞ്ചിനീയറിങ്ങ് കോളജുകള്‍, ആര്‍ട്‌സ് കോളജുകള്‍, സ്‌കൂളുകള്‍ തുടങ്ങി വിദ്യാഭ്യാസ മുന്നേറ്റത്തിനായി എം.ഇ.എസ് ഒരുക്കിയ സ്ഥാപനങ്ങള്‍ നിരവധിയാണ്. 50 വര്‍ഷം മുമ്പ് മുസ്‌ലിംകള്‍ വിദ്യാഭ്യാസത്തിന് വിമുഖത കാണിച്ച കാലഘട്ടത്തിലാണ് ഇത്തരമൊരു പ്രസ്ഥാനവുമായി എം.ഇ.എസ് മുന്നോട്ട് വന്നത്.
Dubai, Gulf, Reception, KK Aboobacker, MES, Education, Development, Muslims, Committee
എം.ഇ.എസിന്റെ 50-ാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ അടുത്ത മാസം മുതല്‍ ആരംഭിക്കും. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമുള്ള നിരവധി പ്രമുഖ വ്യക്തികള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും. എം.ഇ.എസ് കോഴിക്കോട് ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും  അതിനോടനുബന്ധിച്ച് എ.ഡി, ഡി.എം കോഴ്‌സുകളും ആരംഭിക്കുമെന്നും കെ.കെ. അബൂബക്കര്‍ പറഞ്ഞു.

എം.ഇ.എസിന്റെ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന ഈ ആശുപത്രിയുടെ തറക്കല്ലിടല്‍ കര്‍മം പ്രമുഖ വൃവസായി എം.എ. യൂസുഫലിയാണ് നിര്‍വഹിക്കുക. എം.ഇ.എസ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവാസികളുടെ മക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും കെ.കെ. അബൂബക്കര്‍ പറഞ്ഞു. പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കുന്നതിനുവേണ്ടി രൂപീകരിച്ച എന്‍ഡോവ്‌മെന്റ് ഫണ്ടുകള്‍ ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അത് നല്‍കുന്ന വ്യക്തികള്‍ക്കോ എം.ഇ.എസ് ഘടകങ്ങള്‍ക്കോ ഉണ്ടാവുമെന്നും കെ.കെ. അബൂക്കര്‍ വൃക്തമാക്കി.

ജിദ്ദയില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ എം.ഇ.എസ് ജിദ്ദ ഘടകം ഉപദേശക സമിതി അംഗമായ അല്‍ അബീര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദിനെ ജിദ്ദ കമ്മിറ്റിക്കുവേണ്ടി ചീഫ് പാട്രണ്‍ മെമ്പറായി  കെ.കെ. അബൂക്കര്‍ പ്രഖ്യാപിച്ചു.

സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ് കേരള പ്രസിഡണ്ട് അഡ്വ. ഇബ്രാഹിം ഖാന്‍, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വൈസ് പ്രസിഡണ്ട് ബാബുസേട്ട്, കെ.കെ. ഹുസൈന്‍ ഹാജി എന്നിവരും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. ഷെഹരീയാര്‍ ബക്കര്‍ വിദൃാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തുന്ന എം.ഇ.എസ് അല്‍ അബീര്‍ എഡ്യൂസിറ്റി എസെല്‍ മല്‍സരങ്ങളെക്കുറിച്ച് വിശദീകരിച്ചു.

എം.ഇ.എസ് ജിദ്ദ ഘടകം പ്രസിഡണ്ട് പി.വി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജമാലുദ്ദീന്‍ സ്വാഗതവും കെ.പി. അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു. ജിദ്ദയിലെ വിവിധ സംഘടനാ പ്രതിനിധികളും പൗരപ്രമുഖരും സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Dubai, Gulf, Reception, KK Aboobacker, MES, Education, Development, Muslims, Committee. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>