Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവം ജൂണ്‍ 13 ന്

$
0
0
ദുബൈ: (www.kasargodvartha.com 04.05.2014) യു.എ.ഇ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ജൂണ്‍ 13 ന് ദുബൈയില്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവം സംഘടിപ്പിക്കുന്നു. ദുബൈ ഇന്ത്യന്‍ അക്കാഡമി സ്‌കൂളില്‍ നടക്കുന്ന മഹോത്സവത്തിന്റെ ചടങ്ങില്‍ പ്രദേശത്തെ 800 ല്‍ പരം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായ വിതരണവും, സാമൂഹ്യ സംസ്‌ക്കാരിക കലാ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡുകളും നല്‍കും.

അന്നേദിവസം നടക്കുന്ന വൈദ്യര്‍ സാംസ്‌ക്കാരിക സദസില്‍ കേരളത്തിലെ ജന പ്രതിനിധികളും സാംസ്‌ക്കാരിക, വ്യവസായ പ്രമുഖരും പങ്കെടുക്കും. യു.എ.ഇ യിലെ വിവിധ ഭാഗത്ത് നിന്ന് ആയിരത്തില്‍ പരം കുടുംബങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മാപ്പിള കലാ രൂപമായ കോല്‍ക്കളി, ദഫ്മുട്ട്, പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന ഇശല്‍ നൈറ്റ് എന്നിവ ഉണ്ടാകും.

കുട്ടികള്‍ക്കായി ചിത്ര രചനാ,കഥാ രചനാമത്സരങ്ങള്‍ ,തല്‍സമയ പാചക  മത്സരം തുടങ്ങിയവയും സംഘടിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6002355, 052 7533839 നമ്പറുമായി ബന്ധപ്പെടാം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ബംഗ്ലാദേശില്‍ മിന്നലേറ്റ് എട്ട് മരണം

Keywords: Gulf, Dubai, Mahothsavam, U.A.E, KMCC, Moyinkutty Vaidyar, Indian Academy School, Award, Stage, Number, 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>