Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട മഞ്ചേശ്വരം സ്വദേശിയെ കാണാതായി

$
0
0
മഞ്ചേശ്വരം: (www.kasargodvartha.com 04.05.2014) ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ കാണാനില്ലെന്ന് പരാതി. പാത്തൂര്‍ കടമ്പക്കോടിയിലെ അഷ്‌റഫിനെ (27) യാണ് കാണാതായത്. ഏപ്രില്‍ അഞ്ചിന് റിയാദിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാല്‍ ഒരു മാസമായിട്ടും അഷ്‌റഫ് വീട്ടിലെത്തിയിട്ടില്ല.

Kasaragod, Manjeshwaram, Missing, Gulf, Riyadh, Complaint, Ashraf, House, Friends, Wife, Manjeshwaram Police, Case.ഒരു മാസമായി വീടുമായി ബന്ധപ്പെടാത്തതിനാല്‍ ഗള്‍ഫിലുള്ള സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് അഷ്‌റഫ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് അറിയുന്നത്. എന്നാല്‍ ഇതുവരെ നാട്ടില്‍ എത്താത്തതാണ് ദുരൂഹത വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സംഭവം സംബന്ധിച്ച് അഷ്‌റഫിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. എംബസികള്‍ മുഖേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അഫ്ഗാന്‍ ദുരന്തം: മരണ സംഖ്യ 2700 കവിയും

Keywords: Kasaragod, Manjeshwaram, Missing, Gulf, Riyadh, Complaint, Ashraf, House, Friends, Wife, Manjeshwaram Police, Case.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>