Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

മാലിക്ദീനാര്‍ മഖാമിന്‌ വെള്ളി വാതില്‍; ഹാജി അലിയ്ക്കു നിര്‍വൃതി

$
0
0
കാസര്‍കോട്: (www.kasargodvartha.com 04.05.2014) തളങ്കര മാലിക്ദീനാര്‍ മഖാമിന്‌ വെള്ളി വാതില്‍ സ്ഥാപിച്ചു. ഞായറാഴ്ച രാവിലെയാണ് രാജസ്ഥാനില്‍ നിന്നെത്തിയ രണ്ട് തൊഴിലാളികള്‍ വെള്ളി വാതില്‍ ഘടിപ്പിച്ചത്. വാതില്‍ സമര്‍പിച്ച കര്‍ണാടക ഹുബ്ലി സ്വദേശിയായ വ്യവസായി ഹാജി അലി ഹിന്ദുസ്ഗിരി മാലിക് ദീനാര്‍ ഖത്തീബ് മജീദ് ബാഖവി, പള്ളി സെക്രട്ടറി മുക്രി സുലൈമാന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

15 വര്‍ഷത്തോളമായി കുടുംബ സമേതം മാലിക് ദീനാര്‍ മഖാം സിയാറത്തിനെത്തുന്ന ഹാജി അലി മഖ്ബറയ്ക്കു വെള്ളി വാതില്‍ സമര്‍പിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ മനസില്‍ ആഗ്രഹിച്ചിരുന്നു. അത് യാഥാര്‍ത്ഥ്യമായതിലുള്ള ചാരിതാര്‍ത്ഥ്യത്തിലാണ് അദ്ദേഹം.
Kasaragod, Malik Deenar, Masjid, Kerala, Thalangara, Door, Silver, Haji Ali Hisdusgiri, Makbara
രാജസ്ഥാനിലെ ഉദയ്പൂരില്‍ നിര്‍മിച്ച വെള്ളിവാതില്‍ വെള്ളിയാഴ്ചയാണ് കാസര്‍കോട്ട് എത്തിച്ചത്. മൂന്നു തൊഴിലാളികള്‍ ആറു മാസം കൊണ്ടാണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്. അഞ്ചു കിലോ വെള്ളി കൊണ്ടുണ്ടാക്കിയ വാതിലില്‍ 60 ഗ്രാം സ്വര്‍ണം കൊണ്ട് അല്ലാഹു, മുഹമ്മദ് എന്നിങ്ങനെ  രേഖപ്പെടുത്തിയിട്ടുണ്ട്.

നാലു ലക്ഷം രൂപയാണ് വാതിലിനു ചെലവായതെന്ന് ഹാജി അലി പറഞ്ഞു.  വര്‍ഷങ്ങളായുള്ള ആഗ്രഹം നിറവേറിയതില്‍ സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാര്‍ബിള്‍ വ്യവസായി യു.കെ. യൂസുഫ് തന്റെ ആഗ്രഹം പൂവണിയിക്കുന്നതിനുവേണ്ടിയുള്ള പ്രയത്‌നവുമായി സഹകരിച്ചുവെന്നും ഹാജി അലി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Kasaragod, Malik Deenar, Masjid, Kerala, Thalangara, Door, Silver, Haji Ali Hisdusgiri, MakbaraKasaragod, Malik Deenar, Masjid, Kerala, Thalangara, Door, Silver, Haji Ali Hisdusgiri, Makbara
Kasaragod, Malik Deenar, Masjid, Kerala, Thalangara, Door, Silver, Haji Ali Hisdusgiri, Makbara

Related News: 
മാലിക് ദീനാര്‍ മഖാമില്‍ ഇനി വെള്ളി വാതിലിന്റെ പ്രഭാവെളിച്ചം


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>