Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

മദ്യലഹരിയിലായിരുന്ന യാത്രക്കാരനെ തള്ളിയിട്ട് ഓട്ടോഡ്രൈവർ ഫോണും പണവും കവര്‍ന്നു

$
0
0
കാസര്‍കോട്: (www.kasargodvartha.com15.05.2014) മദ്യലഹരിയിലായിരുന്ന യാത്രക്കാരനെ ഓട്ടോയില്‍ നിന്ന് തള്ളിയിട്ട്  ഡ്രൈവര്‍ മൊബൈല്‍ ഫോണും 3,000 രൂപയും തട്ടിയെടുത്തു. ചെമ്മനാട് കപ്പണയടുക്കത്തെ കെ. കണ്ണന്റെ മകന്‍ ചന്ദ്രശേഖരനെ (53) യാണ് കൊള്ളയടിച്ചത്.

ബുധനാഴ്ച രാത്രി കാസര്‍കോട്ടെ ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ചന്ദ്രശേഖരന്‍ ഒരു ഓട്ടോ റിക്ഷയില്‍ കയറിയിരുന്ന് തന്നെ വീട്ടില്‍ കൊണ്ടുവിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഓട്ടോ ഡ്രൈവര്‍ ചന്ദ്രശേഖരനെ വിജനമായ സ്ഥലത്ത്‌കൊണ്ടുപോയി വിലകൂടിയ മൊബൈല്‍ ഫോണും പോക്കറ്റിലുണ്ടായിരുന്ന 3,000 രൂപയും കൈക്കലാക്കിയ ശേഷം ഓട്ടോയില്‍ നിന്ന് തള്ളിയിടുകയായിരുന്നു.

ചന്ദ്രശേഖരനെ റോഡരികില്‍ വീണുകിടക്കുന്നതുകണ്ട വഴിയാത്രക്കാര്‍ വിവരമറിയിച്ചതനുസരിച്ച് മകന്‍ എത്തിയാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രാജ്യം തെരഞ്ഞെടുപ്പ് ഫലമറിയാനുള്ള ഒരുക്കത്തില്‍

Keywords: Kasaragod, Mobile Phone, Auto Robbery, Auto Driver, Town Police, Complaint, House, Bar, Road, Place.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>