Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

സാമൂഹിക പ്രതിബദ്ധതയുടെ പാഠങ്ങള്‍ പകര്‍ന്ന് സുന്നീ ബാല സംഘം ജില്ലാ സമ്മേളനം സമാപിച്ചു

$
0
0
കുണിയ: (www.kasargodvartha.com 15.05.2014) സംഘബോധത്തിന്റെയും നേരറിവിന്റെയും പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ച് സുന്നീ ബാല സംഘം ജില്ലാ ഖൈമ സമ്മേളനത്തിന് കുണിയയില്‍ ഉജ്വല സമാപനം. ജില്ലയിലെ സെക്ടര്‍ തലങ്ങളില്‍ നടക്കുന്ന വര്‍ണജാലകങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പ്രതിഭകളാണ് ഖൈമാ സമ്മേളന വേദിയില്‍ ഒത്തുചേര്‍ന്നത്.

നന്മയുടെയും സ്‌നേഹത്തിന്റെയും പ്രതീകങ്ങളായി പ്രവര്‍ത്തിക്കുമെന്ന പ്രതിജ്ഞയോടെയാണ് അംഗങ്ങള്‍ നഗരിവിട്ടത്. രാവിലെ നടന്ന അസംബ്ലിയില്‍ ജില്ലാ കള്‍ച്ചറല്‍ സെക്രട്ടറി സിദ്ദീഖ് പൂത്തപ്പലം കീനോട്ട് അവതരിപ്പിച്ചു. സുന്നീ ബാല സംഘം പ്രവര്‍ത്തകന്‍ മുഹമ്മദ് മുബീന്‍ ഖൈമാ സന്ദേശം കൈമാറി.
 Kasaragod, Kuniya, General Secretary, Sector, Welcome, Speak, Sunni, Cultural, Inauguration,
ഖൈമകളില്‍ നമുക്ക് പറക്കാം, സ്വര്‍ഗവാതില്‍, വീടിന്റെ വിളക്ക്, ഒറിഗാമി എന്നീ സെഷനുകളില്‍ ക്ലാസുകളും മറ്റു പരിശീലന പരിപാടികളും നടന്നു. ജില്ലാ തലത്തില്‍ പരിശീലനം നേടിയ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. വൈകിട്ട് നടന്ന സമാപന പൊതുസമ്മേളനം എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജമാലുദ്ദീന്‍ സഖാഫി ആദൂരിന്റെ അധ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു.

സമൂഹത്തോടും മാതാപിതാക്കളോടും പ്രതിബദ്ധതയും അച്ചടക്കവുമുള്ളവരായി മാറാന്‍ അദ്ദേഹം ഖൈമാ അംഗങ്ങോട് ആഹ്വാനം ചെയ്തു. കുണിയ അഹ്മദ് മുസ്ലിയാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാ്ന്‍ ബാഖവി, എസ് വൈ എസ് സോണല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സൈനി, അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍, ഫാറൂഖ് കുബണൂര്‍, മുഹമ്മദ് റഫീഖ് സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍ ജഅ്ഫര്‍ സ്വാഗതം പറഞ്ഞു.

സെക്ടര്‍ ഘടകങ്ങള്‍ പാഴ് വസ്തുക്കളില്‍ ഒരുക്കിയ വര്‍ണാഭമായ കൂടാരങ്ങളിലായാണ് സെഷനുകള്‍ നടന്നത്. വേറിട്ട വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി ഒരുക്കിയ ഖൈമകള്‍ സമ്മേളനത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മീനാക്ഷിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജ് വ്യാജമെന്ന് നടന്‍ ദിലീപ്

Keywords: Kasaragod, Kuniya, General Secretary, Sector, Welcome, Speak, Sunni, Cultural, Inauguration, 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>