Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

അനാഥ കുട്ടികളുടെ ഭാവി അനാഥമാക്കരുത്: കെ.എം.സി.സി

$
0
0
ജിദ്ദ: (www.kasargodvartha.com 10.06.2014)പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യ കക്ഷികള്‍ നേരിട്ട പരാജയവും ബി.ജെ.പിയുടെ വിജയവും ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തില്‍ ദൂര വ്യാപക മാറ്റങ്ങള്‍ക്കു വഴി ഒരുക്കുമോ എന്ന് ജിദ്ദ കെ.എം.സി.സി കാസര്‍കോട് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ യോഗം ആശങ്ക രേഖപെടുത്തി.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നത് സംബന്ധിച്ചും ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നത് സംബന്ധിച്ചും ഇതിനകം തന്നെ ചിലരെങ്കിലും ചര്‍ച്ചക്ക് മരുന്നിട്ടിരിക്കുകയാണ്. മതേതരത്വ കക്ഷികള്‍ തങ്ങളുടെ പരാജയത്തിന്റെ കാരണങ്ങള്‍ പ്രായോഗിക രീതിയില്‍ വിലയിരുത്തി ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലങ്കില്‍ ഇന്ത്യയുടെ ഭാവി ഫാസിസ്റ്റ് ശക്തികളുടെ കൈയില്‍ പൂര്‍ണമായും കീഴടങ്ങുന്ന കാഴ്ച കാണേണ്ടിവരുമെന്നു യോഗം മുന്നറിയിപ്പ് നല്‍കി.

ജാര്‍ഖണ്ഡ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനനങ്ങളിലെ ദുരിതം അനുഭവിക്കുന്ന അനാഥ കുട്ടികളെ കൊണ്ട് വന്നതില്‍ ഉണ്ടായ ചില വീഴ്ചകളുടെ പേരില്‍ അനാഥാലയങ്ങള്‍ക്ക് എതിരെ നടത്തുന്ന ദുഷ് പ്രചാരണങ്ങള്‍ ചാനല്‍ - പത്ര മാധ്യമങ്ങളുടെയും ഫാസിസ്റ്റ്ശക്തികളുടെയും പ്രവര്‍ത്തനത്തെ ശക്തമായി അപലപിച്ചു. ഏറെ ദുരിതങ്ങള്‍ അനുഭവിക്കുന്ന ഈ പിഞ്ചോമനകളുടെ ഭാവിജീവിതം ദുഷ്‌കരമാക്കാനേ ഈ വ്യാജപ്രചരണങ്ങള്‍ സഹായിക്കുയെന്ന് യോഗം വിലയിരുത്തി.

ഷറഫിയ ഹില്‍ടോപ് റെസ്റ്റ്‌റന്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. ഹസന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ദാരിമി ആലമ്പാടി, ഇബ്രാഹിം അബൂബക്കര്‍ കാഞ്ഞങ്ങാട്, അസീസ് കോടി, ബഷീര്‍ ചിത്താരി, ഖാദര്‍ ചെര്‍ക്കളം, റഹീം പള്ളിക്കര, റംസാന്‍ ഹാജി എടച്ചാകൈ, അസീസ് ഉളുവാര്‍, കെ.എം. ഇര്‍ഷാദ്,അബ്ദുല്ല ചന്തേര, ജലീല്‍ ചെര്‍ക്കളം, സമീര്‍ ചേരങ്കൈ, അബൂബക്കര്‍ ഉദിനൂര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂസുഫ് ഹാജി പടന്ന സ്വാഗതവും അബ്ദുല്ല ഹിറ്റാച്ചി നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
KMCC, Gulf, Orphanage, Issue, Convention, Controversy, Meeting

Keywords: KMCC, Gulf, Orphanage, Issue, Convention, Controversy, Meeting.


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>