Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

കാറിടിച്ച് ചിത്താരി സ്വദേശി മരിച്ചു

$
0
0
അജാനൂര്‍: (www.kasargodvartha.com 20.06.2014) കാറിടിച്ച് സൗത്ത് ചിത്താരി സ്വദേശി മരിച്ചു. എ.കെ ഹൗസിലെ എ.കെ മുഹമ്മദ് (56) ആണ് മരിച്ചത്. ചിത്താരി വൈദ്യുതി സെക്ഷന്‍ ഓഫീസിന് മുന്നില്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന മുഹമ്മദിനെ എതിരെ വന്ന കെ.എല്‍ 60 4380 നമ്പര്‍ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ഉടന്‍ തന്നെ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: റുഖിയ. മക്കള്‍: ശിഹാബ് (ദുബൈ), നസീര്‍ (കൂലിത്തൊഴിലാളി), നസീമ, ജസീല, നസീന (മൂവരും വിദ്യാര്‍ത്ഥികള്‍). മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മുസ്ലീം ലീഗ് പ്രവര്‍ത്തകനാണ് എം.കെ മുഹമ്മദ്. അപകടം വരുത്തിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Ajanur, Kasaragod, Office, Mangalore, Hospital, General-Hospital, House, League, President, Car, Police, Custody, M.K Mohammed

Also Read:
സോഷ്യല്‍ മീഡിയകളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നതിന് എതിരെ ജയലളിത

Keywords: Ajanur, Kasaragod, Office, Mangalore, Hospital, General-Hospital, House, League, President, Car, Police, Custody, M.K Mohammed.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>