കാസര്‍കോട്:(www.kasargodvartha.com 21.06.2014) ചൗക്കി സി.പി.സി.ആര്‍.ഐക്ക് സമീപം പെട്രോള്‍ പമ്പിന് മുന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ആള്‍മറയില്ലാത്ത കുളത്തില്‍ പൂര്‍ണ നഗ്‌നനായി മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ബെള്ളൂര്‍ കല്ലങ്കൈയിലെ ഐത്തപ്പ ഗട്ടി - പത്മാവതി ദമ്പതികളുടെ മകന്‍ സുബ്ബപ്പ ഗട്ടി (54) യാണ് മരിച്ചത്.
സുബ്ബപ്പ ഗട്ടിയുടെ കുടുംബം കുമ്പളയിലാണ് ഇപ്പോള്‍ താമസം. ഇടയ്ക്കിടെ കല്ലങ്കയിലെ വീട്ടില്‍ വരാറുണ്ട്. നേരത്തെ മൊഗ്രാല്‍ പുത്തൂര്‍ കുന്നിലില്‍ ടൈലറിംഗ് ഷോപ്പ് നടത്തിയിരുന്നു. സുബ്ബപ്പ ഗട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. മരണത്തില്‍ സംശയമുള്ളതായി പരാതിയില്ല. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഭാര്യ: യശോധ. മക്കള്‍: നയന, ധന്യാകുമാരി, ജലാലക്ഷ്മി, സുജിത്ത്. മരുമകന്‍: ദിവാകരാനന്ദ. സഹോദരങ്ങള്‍: ജയ ഗട്ടി, സങ്കപ്പ ഗട്ടി, ആനന്ദ ഗട്ടി, ശിവപ്പ ഗട്ടി, വാസന്തി, മോഹിനി, ഗീത.
പൂര്‍ണ നഗ്നനായ നിലയില്‍ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി
Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: kasaragod, Kerala, Kumbala, hospital, Subbappa Gatti, Chawki, Dead body, Police, Obituary, Unknown Youth, Pound, Body Found in CPCRI Pond Identified
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067