Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ഒരു കോടി നീക്കിവെച്ചിട്ടും റോഡുപണി ആരംഭിച്ചില്ല; പി.സബ്ല്യു.ഡി. ഓഫീസിലേക്ക് സി.പി.എം. മാര്‍ച്ച്

$
0
0
കാസര്‍കോട്: (www.kasargodvartha.com 21.06.2014) സി.പി.എം. കയ്യൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പി.ഡ.ബ്ല്യു.ഡി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കയ്യൂര്‍ അരയാക്കടവ് പാലം അപ്രോച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ശനിയാഴ്ച രാവിലെ നടത്തിയ മാര്‍ച്ച് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

കൈനിക്കുഞ്ഞികണ്ണന്‍ അധ്യക്ഷത വഹിച്ചു. എം. രാജഗോപാലന്‍, എം. ശാന്ത പ്രസംഗിച്ചു. കെ.ഇ. ദാമോദരന്‍ സ്വാഗതം പറഞ്ഞു. അരയാക്കടവ് പാലം അപ്രോച്ച് റോഡ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്. നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റ് അടച്ചിടുമ്പോള്‍ ബൈപ്പാസായി ഈ റോഡ് ഉപയോഗിക്കുന്നു.
Kasragod, PWD-office, CPM, March, Protest, Road-damage, Kerala, Kayyur, CPM Kayyur Local Committee

കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ റോഡ് അഭിവൃദ്ധിക്കായി ഒരുകോടിരൂപ അനുവദിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ പണി തുടങ്ങിയില്ല. പിന്നീട്  നിലവിലുള്ള എസ്റ്റിമേറ്റില്‍ മാറ്റംവന്നതും തടസ്സമായി. റോഡുപണി ഉടന്‍ ആരംഭിക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ സ്്ത്രീകളുള്‍പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
Kasragod, PWD-office, CPM, March, Protest, Road-damage, Kerala, Kayyur, CPM Kayyur Local Committee.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>