Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

പാതിരാത്രി വികലാംഗന്റെ വീട്ടില്‍ പോലീസുകാരുടെ അതിക്രമം; യൂത്ത് ലീഗ് നായന്മാര്‍മൂല ടൗണ്‍ കമ്മിറ്റി പിരിച്ചുവിടാന്‍ നീക്കം

$
0
0
നായന്മാര്‍മൂല: (www.kasargodvartha.com 21.06.2014)പാതിരാത്രി പോലീസുകാര്‍ വീട് കയറി വികലാംഗനെ അസഭ്യം വിളിക്കുകയും മുറ്റത്തെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതി. യൂത്ത് ലീഗ് പ്രവര്‍ത്തകനും വികലാംഗനുമായ നായന്മാര്‍മൂല ലക്ഷം വീട് കോളനിയിലെ ബഷീറി (30) ന്റെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി 12 മണിയോടെ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെ ഒരു എ.എസ്.ഐ യും മറ്റു മൂന്ന് പോലീസുകാരും ചേര്‍ന്ന് പരാക്രമം കാട്ടിയെന്നാണ് പരാതി. വീട്ടിന് മുന്നിലെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ബഷീറിന്റെ സ്‌കൂട്ടറും സുഹൃത്തിന്റെ ബൈക്കുമാണ് പോലീസുകാര്‍ തല്ലിയും സീറ്റുകള്‍ കുത്തിക്കീറിയും നശിപ്പിച്ചതെന്നും പറയുന്നു.

പോലീസ് ജീപ്പ് നായന്മാര്‍മൂല ടൗണിലൂടെ പോകുമ്പോള്‍ ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായും അയാളെ പിന്തുടര്‍ന്നെത്തിയാണ് പോലീസ് ബഷീറിന്റെ വീട്ടില്‍ കയറി പരാക്രമം നടത്തിയെന്നുമാണ് പരാതി. ആരോപണ വിധേയനായ എ.എസ്.ഐ യെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പിന് മുമ്പ് മുസ്ലിം യൂത്ത് ലീഗ് നായന്മാര്‍മൂല ടൗണ്‍ കമ്മറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.

എന്നാല്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ യാതൊരു നടപടിയും കൈക്കൊണ്ടില്ല. ഇപ്പോഴുണ്ടായ സംഭവത്തില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.പി ഉള്‍പെടെയുള്ളവര്‍ക്കും സംഘടനാ നേതൃത്വത്തിനും പരാതി നല്‍കുമെന്ന് യൂത്ത് ലീഗ് പ്രസിഡണ്ട് ഖാദര്‍ പാലോത്ത് പറഞ്ഞു.

പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ യൂത്ത് ലീഗ് ടൗണ്‍ കമ്മിറ്റി പിരിച്ച് വിടുമെന്ന് നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. എ.എസ്.ഐ യുടെ നേതൃത്വത്തില്‍ നടത്തിയ നരനായാട്ടാണ് വികലാംഗനായ ബഷീറിന്റെ വീട്ടില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ചില യുവാക്കളെ പോലീസ് അകാരണമായി പിടിച്ചു കൊണ്ടു പോയതായും ഒരാള്‍ക്കെതിരെ മദ്യപിച്ചു എന്ന കുറ്റം ചുമത്തി കേസെടുത്ത് വിട്ടതായും ഖാദര്‍ പാലോത്ത് ആരോപിച്ചു.

Kasaragod, Police, case, Assault, Youth League, House, Committee, Town, A.S.I, Jeep, Vidya Nagar, Basheer, Handicapped man assaulted by police.



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
റെയില്‍വേ നിരക്ക് കൂട്ടിയതിനുപിന്നാലെ പാചക വാതകത്തിനും വിലകൂട്ടുന്നു
Keywords: Kasaragod, Police, case, Assault, Youth League, House, Committee, Town, A.S.I, Jeep, Vidya Nagar, Basheer, Handicapped man assaulted by police.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>