Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

റോഡില്‍ തുപ്പിയ യുവാവിനെ പോലീസുകാരന്‍ തുടപ്പിച്ചു; സംഘര്‍ഷം

$
0
0
മൊഗ്രാല്‍: (www.kasargodvartha.com 21.06.2014) മൊഗ്രാലില്‍ നാട്ടുകാരും പോലീസുംതമ്മില്‍ ഏറെനേരം വാക്കേറ്റത്തിലേര്‍പ്പെട്ടത് സംഘര്‍ഷത്തിനിടയാക്കി. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കുറേദിവസമായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മൊഗ്രാല്‍ ടൗണിലെത്തി ഇവിടെ നില്‍ക്കുകയായിരുന്ന യുവാക്കളേയും മറ്റും വിരട്ടിയോടിക്കുകയും നിര്‍ത്തിയിട്ട ബൈക്ക് യാത്രക്കാരെ ഹെല്‍മെറ്റില്ലെന്ന് പറഞ്ഞ് പിഴയീടാക്കി വരികയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പോലീസുകാരന്‍ സ്ഥലത്തെത്തിയപ്പോള്‍ കിണറിന് സമീപത്തിരിക്കുകയായിരുന്ന യുവാവ് തറയിലേക്ക് തുപ്പി. ഇതോടെ പൊതുസ്ഥലത്ത് തുപ്പിയതിന് പോലീസുകാരന്‍ യുവാവിനെ കോളറില്‍പിടിച്ച് കാലുകൊണ്ട് ഇത് തുടപ്പിച്ചു. ഇതോടെ നാട്ടുകാര്‍ ഇടപെട്ട് പോലീസിനെതിരെ തിരിയുകയായിരുന്നു. പോലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും നാട്ടുകാര്‍ കൂട്ടാക്കിയില്ല. അത്യാവശ്യകാര്യങ്ങള്‍ക്ക് ടൗണിലെത്തിയ ഞങ്ങള്‍ ഈ നാട്ടുകാരാണെന്നും മറ്റെങ്ങോട്ടും പോകാനില്ലെന്നും നാട്ടുകാര്‍ ശഠിച്ചു.

വിവരമറിഞ്ഞ് കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ കൂടതല്‍ പോലീസെത്തി. ഇവിടെ ഒരു പ്രശ്‌നവുമില്ലെന്നും പോലീസ് പിരിഞ്ഞുപോയാല്‍ തന്നെ എല്ലാംതീരുമെന്നുമായിരുന്നു നാട്ടുകാര്‍ പറഞ്ഞത്. ഒടുവില്‍ ഡി.വൈ.എസ്.പിയുടെ അഭ്യര്‍ത്ഥനയെ മാനിച്ച് നാട്ടുകാര്‍ പിരിഞ്ഞുപോയതോടെയാണ് പ്രശ്‌നം അവസാനിച്ചത്.

എന്നാല്‍ അസമയങ്ങളിലും മറ്റും റോഡുവക്കിലും അങ്ങാടിത്തെരുവുകളിലും ചില സ്‌കൂള്‍ പരിസരങ്ങളിലും സംഘടിച്ചിരുന്ന് പുകവലിക്കുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയുള്ള നീക്കമാണ് പോലീസ് നടത്തിവരുന്നതെന്നും ഇതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും പോലീസ് വെളിപ്പെടുത്തി. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ആരായാലും പിടികൂടി നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് സൂചിപ്പിച്ചു. ചില സ്ഥലങ്ങളില്‍ കഞ്ചാവ് മദ്യ മാഫിയകള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ള ഇരകളെ കണ്ടെത്തുന്നത് ഇത്തരം കേന്ദ്രങ്ങളിലാണെന്ന് സൂചനലഭിച്ചതായും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
Kasaragod, Police, Mogral puthur, Clash, Kerala, Spit, DYSP.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>