ബേക്കല്‍: (www.kasargodvartha.com 23.06.2014) ലോകകപ്പിന് ആവേശം പകരാന്‍ ബ്രസീലിന്റെ ആരാധകരെപ്പോലെ മഞ്ഞത്തവളകളും. മൗവ്വല്‍ പള്ളത്തില്‍ വയലിലാണ് മഞ്ഞത്തവളകള്‍ കൂട്ടത്തോടെ പ്രത്യക്ഷപ്പെട്ടത്. മഴയില്‍ വയലില്‍ വെള്ളം കയറിയപ്പോള്‍ ഒരു സുപ്രഭാതത്തില്‍ പൊങ്ങി വന്നതാണ് തവളകള്‍.
അങ്ങകലെ ബ്രസീലിലെ സാവോപോളയില്‍ ബ്രസീല്‍ താരങ്ങളായ നെയ്മര്‍ മഞ്ഞക്കുപ്പായമിട്ട് കളത്തിലിറങ്ങുമ്പോള്‍ പ്രകൃതി കനിഞ്ഞ് നല്‍കിയ മഞ്ഞ ജേഴ്‌സിയണിഞ്ഞ് സാമ്പാ താളത്തില്‍ നീന്തിത്തുടിക്കുകയാണ് തവളകള്‍. കൊല്ലത്തില്‍ കാലവര്‍ഷാരംഭത്തിന്റെ ആദ്യത്തെ മഴയ്ക്ക് മാത്രമേ മഞ്ഞത്തവളകള്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ. പ്രകൃതിയുടെ വികൃതി മാതിരി മഴത്തുള്ളി വീഴുമ്പോള്‍ നൂറ് കണക്കിന് മഞ്ഞത്തവളകളാണ് പേക്രോം പേക്രോം ശബ്ദം പുറപ്പെടുവിച്ച് വയലില്‍ കൂട്ടത്തോടെ ഇറങ്ങിയിരിക്കുന്നത്.
ഇണ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം മുട്ടയിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ വിരിഞ്ഞ് വാല്‍മാക്രികളായി മാറുന്നു. മണ്ണിനടിയില്‍ നിന്ന് പുറത്ത് വന്ന് മണിക്കൂറുകള്‍ മാത്രമേ തവളകള്‍ക്ക് മഞ്ഞ നിറം ഉണ്ടാകുന്നുള്ളൂ. പിന്നീട് രൂപമാറ്റം വന്ന് സാധാരണ തവളകളാവുന്നു. തവളകളെ ചിലര്‍ ഭക്ഷിക്കുന്നുമുണ്ട്. ആസ്ത്മയ്ക്ക് നല്ല ഔഷധമാണ് തവളയിറച്ചിയെന്നാണ് വിശ്വാസം.
-കരീം പള്ളത്തില്‍ മൗവ്വല്‍
Keywords: Bekal, Football, Mavval, Kasaragod, Kerala, Yellow Colour, Brazil, Frog, Yellow Frog.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067