Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

തുരുത്തിയില്‍ 4 ലോഡ് മണല്‍ പിടികൂടി; പറമ്പുടമക്കെതിരെ കേസ്

$
0
0
കാസര്‍കോട്: (www.kasargodvartha.com 24.06.2014) തളങ്കര തുരുത്തിയിലെ പറമ്പില്‍ ഒളിപ്പിച്ചു വെച്ച നാല് ലോഡ് പൂഴി ടൗണ്‍ എസ്.ഐ മൈക്കിളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ചൊവ്വാഴ്ച രാവിലെ 6.30 മണിയോടെയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയത്.

സ്ഥലമുടമ ആമു ഹാജിക്കെതിരെ പോലീസ് കേസെടുത്തു. അനധികൃതമായി മണലെടുത്തതിനും സൂക്ഷിച്ചതിനുമാണ് കേസ്. ഇതിന് പുറമെ ഓട്ടോ റിക്ഷയില്‍ ചാക്കില്‍ കെട്ടി കടത്തുകയായിരുന്ന മണലും പോലീസ് പിടികൂടി. നമ്പര്‍ പകുതി ചുരുണ്ടിക്കളഞ്ഞ ഓട്ടോ റിക്ഷയിലാണ് മണല്‍ കടത്തിയത്.

മണല്‍ വാരലിന് നിയന്ത്രണം കര്‍ശനമാക്കിയതോടെ തളങ്കര തുരുത്തിയിലും കടവത്തും രാത്രി കാലങ്ങളില്‍ രഹസ്യമായി മണല്‍ വാരുന്നതും കടത്തുന്നതും വര്‍ദ്ധിച്ചിരിക്കുകയാണ്. ഊടുവഴികളിലൂടെ തലച്ചുമടായും ഓട്ടോ റിക്ഷകളില്‍ ചാക്കില്‍ കെട്ടിയുമാണ് മണല്‍ കടത്ത്. ഇതിന് പുറമെ രാത്രിയില്‍ ടിപ്പര്‍ ലോറികളിലും മണല്‍ കടത്ത് നടക്കുന്നു.
Sand, Case, Thalangara, Kasaragod, Kerala, Sand Seized

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>