Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

എസ്.വൈ.എസ് റംസാന്‍ പ്രഭാഷണ പരമ്പര 5ന് തുടങ്ങും

$
0
0
കാസര്‍കോട്: (www.kasargodvartha.com 29.06.2014) കാസര്‍കോട്ട് ജൂലൈ അഞ്ച് മുതല്‍ എട്ട് വരെ ജില്ലാ എസ്.വൈ.എസ് സംഘടിപ്പിക്കുന്ന റംസാന്‍ പ്രഭാഷണ പരമ്പരയ്ക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് താജുല്‍ ഉലമ നഗറില്‍ കൂറ്റന്‍ പന്തല്‍ ഉയരുന്നു. 3,000 പേര്‍ക്ക് പ്രഭാഷണം വീക്ഷിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേകം പന്തലൊരുക്കും.

പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മം സ്വാഗത സംഘം ഉപദേശക സമിതിയംഗം മുക്രി ഇബ്രാഹിം ഹാജി നിര്‍വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹമീദ് മൗലവി ആലമ്പാടി, ചേരൂര്‍ അബ്ദുല്‍ ഖാദിര്‍ ഹാജി, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഹാജി അമീറലി ചൂരി, ശംസുദ്ദീന്‍ പുതിയപുര, ഹനീഫ് പടുപ്പ്, അബ്ദുല്ല അപ്പോളോ, മുഹമ്മദ് ടിപ്പു നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വ്യാഴാഴ്ച യൂണിറ്റുകളില്‍ ഗൃഹ സമ്പര്‍ക്കം സംഘടിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പള്ളികളില്‍ പ്രഭാഷണ വിളംബരം നടക്കും. അന്ന്് പതാകദിനം ആചരിക്കും. ഉച്ചയ്ക്ക് 2.30ന് മാലിക് ദീനാര്‍ മഖാം സിയാറത്തിന് സയ്യിദ് ഖമറലി തങ്ങള്‍ നേതൃത്വം നല്‍കും. വൈകിട്ട് 4.30ന് നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍  സയ്യിദ് യു.പി.എസ് തങ്ങള്‍ റഹ്മാനിയ പതാക ഉയര്‍ത്തും.

കാസര്‍കോട്ട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രത്യേകം സജ്ജമാക്കുന്ന നഗരിയില്‍ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പ്രഭാഷണം. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരമാണ് പ്രഭാഷണം നടത്തുന്നത്. ഓരോ ദിവസവും ദുആ സദസോടെയാണ് പരിപാടി സമാപ്പിക്കുന്നത്.

സ്വാഗത സംഘത്തിനു കീഴില്‍ വിപുലമായ പ്രചരണങ്ങളാണ് നടന്നു വരുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
SYS, Kasaragod, Programme, Ramzan Speech, Kerala

Keywords: SYS, Kasaragod, Programme, Ramzan Speech, Kerala. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>