Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

സ്ത്രീയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാലപൊട്ടിച്ച കേസ്: 3 പേര്‍ അറസ്റ്റില്‍

$
0
0
ബേക്കല്‍: (www.kasargodvartha.com 04.07.2014) സ്ത്രീയുടെ കഴുത്തില്‍ നിന്ന് 1.75 പവന്റെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ മൂന്ന് പ്രതികളെ ബേക്കല്‍ പോലീസ് അറസ്റ്റുചെയ്തു. പൊയ്‌നാച്ചി ചെറുകരയിലെ എ.കെ. ഉമര്‍ (25), കൂളിക്കുന്ന് ആട്യത്ത് നമ്പിടി പള്ളത്തെ അഹ്മദ് റംസാന്‍ (19), ആട്യത്തെ ടി.എ. അഹ്മദ് അസ്ഹറുദ്ദീന്‍ എന്ന അസ്‌റു (22) എന്നിവരാണ് അറസ്റ്റിലായത്.

ഉമറിനേയും അഹ്മദ് റംസാനേയും ബേക്കല്‍ ബീച്ചില്‍ വെച്ചും അസ്ഹറുദ്ദീനെ കൂളിക്കുന്നില്‍വെച്ചുമാണ് അറസ്റ്റുചെയ്തത്. പനയാലിലെ മാധവിയുടെ കഴുത്തില്‍നിന്ന് മാലപൊട്ടിച്ച കേസിലാണ് അറസ്റ്റ്. അസറുദ്ദീന്‍ കളവുമുതല്‍ വില്‍ക്കാന്‍ സഹായിച്ചുവെന്നും മറ്റുള്ളവര്‍ കഴുത്തില്‍നിന്ന് മാല പൊട്ടിച്ചെടുത്തുവെന്നുമാണ് കേസ്. ഇതിനുപുറമെ ഒരു ബൈക്ക് മോഷണ ശ്രമക്കേസിലും ഉമറും അഹ്മദ് റംസാനും പ്രതികളാണ്. പാലക്കുന്നിലെ ക്വാളിറ്റി ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബാരയിലെ മജീദിന്റെ കെ.എല്‍. 60 ഇ. 4299 നമ്പര്‍ ബൈക്ക് ജൂണ്‍ 20ന് മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ബേക്കല്‍ സ്റ്റേഷനിലെ എസ്.ഐ. മാരായ പി. നാരായണന്‍, എ. ദാമോദരന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബൂബക്കര്‍, രഞ്ജിത്ത്, അജയന്‍, സുകുമാരന്‍, കുഞ്ഞുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Accuse, Bekal, Gold chain, Robbery, Kasaragod, Kerala, Police, Arrest, Chain Robbery

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>