Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

120 രൂപയുടെ ചെക്ക് തിരുത്തി 49,120 രൂപയാക്കി തട്ടിപ്പ്; നഗരസഭാ ഓഫീസ് ക്ലര്‍ക്കിനെതിരെ കേസ്

$
0
0
കാസര്‍കോട്: (www.kasargodvartha.com 04.07.2014) 120 രൂപയുടെ ചെക്ക് തിരുത്തി 49,120 രൂപയാക്കി ബാങ്കില്‍ നിന്ന് പണം തട്ടിയെടുത്തതിന് നഗരസഭ ജീവനക്കാരനെതിരെ കേസ്. കാസര്‍കോട് നഗരസഭാ സെക്രട്ടറി കെ.പി വിനയന്റെ പരാതിയില്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് കുഡ്‌ലു രാംദാസ് നഗറിലെ എം.ശൈലേഷിനെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.

2012 മെയ് 30 ന് ഹമീദ് എന്നയാള്‍ക്ക് അനുവദിച്ച 120 രൂപയുടെ ചെക്കില്‍ 49,120 രൂപ എഴുതിച്ചേര്‍ത്താണ് കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. സംഭവം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഹമീദിന് ഏത് വകയിലാണ് 120 രൂപയുടെ ചെക്ക് അനുവദിച്ചതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടില്ല. ശൈലേഷിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പോലീസ് സൂചിപ്പിച്ചു.

Kasaragod, Bank-check, Office, Case, Complaint, Bank, Secretary, Police, Information, Corporation Bank, cheating.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തപസ്പാലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി വനിതാ കമ്മീഷനെ സമീപിച്ചു

Keywords: Kasaragod, Bank-check, Office, Case, Complaint, Bank, Secretary, Police, Information, Corporation Bank, cheating.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>