Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

കാണാതായ 17 കാരനും 30 കാരിക്കും വേണ്ടിയുള്ള അന്വേഷണം മൊബൈല്‍ കേന്ദ്രീകരിച്ച്

$
0
0
മഞ്ചേശ്വരം: (www.kasargodvartha.com 06.07.2014) കാണാതായ 17 കാരനും 30 കാരിക്കും വേണ്ടി മഞ്ചേശ്വരം പോലീസ് അന്വേഷണം തുടരുന്നു. മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇരുവരും ഒന്നിച്ച് പോയതാകാമെന്ന നിഗനത്തില്‍ തന്നെയാണ് പോലീസ്. മജ്ബയല്‍ സ്‌കൂളിനടുത്ത അലി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായ കമലാക്ഷയുടെ മകന്‍ ലോഹിതാക്ഷന്‍ (17), ഭര്‍തൃമതിയും മൂന്ന് മക്കളുടെ മാതാവുമായ ആമിന (30) എന്നിവരെയാണ് ജൂലൈ രണ്ടിന് കാണാതായത്.

സഹോദരന്‍ ഷാഫി നല്‍കിയ പരാതിയിലാണ് ആമിനയ്ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുന്നത്. അതേസമയം മകന്‍ ലോഹിതാക്ഷനെ കാണാതായതായി കാണിച്ച് പിതാവ് കമലാക്ഷന്‍ നല്‍കിയ പരാതിയിലും പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. ജൂലൈ രണ്ടിന് രാവിലെ 10 മണിയോടെ മഞ്ചേശ്വരത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആമിന പിന്നീട് തിരിച്ചുവന്നില്ലെന്നാണ് സഹോദരന്റെ പരാതിയില്‍ പറയുന്നത്.

ഗുജറാത്തില്‍ മത്സ്യത്തൊഴിലാളിയായ അബ്ബാസിന്റെ ഭാര്യയാണ് കാണാതായ ആമിന. ജൂലൈ രണ്ടിന് രാവിലെ എട്ട് മണിയോടെ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് നിര്‍മാണ തൊഴിലാളിയായ ലോഹിതാക്ഷന്‍ വീട്ടില്‍ നിന്നിറങ്ങിയത്. കാണാതായ ആമിനയുടെ മകന്റെ സുഹൃത്താണ് ലോഹിതാക്ഷനെന്നും പറയുന്നു. ഇരുവരും ഒളിച്ചോടിയതാണെന്ന് നാട്ടില്‍ പ്രചരണമുണ്ട്.

ആമിനയുടെ കൈവശം ഫോണ്‍ ഇല്ലെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. മഞ്ചേശ്വരം എസ്.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇവര്‍ കര്‍ണാടകയിലേക്ക് കടന്നതായും സംശയമുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Manjeshwaram, Missing, Kasaragod, Police, Investigation, Mobile Phone, Lohithakshan, Aamina


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>