കാസര്‍കോട്: (www.kasargodvartha.com 06.07.2014) കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കാസര്‍കോട്ടെ ജ്വല്ലറി ജീവനക്കാരനെയും സ്വര്‍ണ ഇടപാടുകാരനായ മറ്റൊരാളെയും കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കര്‍ണാടകയിലേക്ക് കൊണ്ടുപോയി.
അതീവ രഹസ്യമായി എത്തിയ പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന മൂന്ന് കാസര്‍കോട് സ്വദേശികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്. തട്ടിയെടുത്ത സ്വര്‍ണം ഇവര്‍ വാങ്ങിയതായാണ് സൂചന.
കണ്ണൂര്‍ തലശ്ശേരി സൈദാര്‍പള്ളി സ്വദേശി നാഫിര്‍ (24), കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീം (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും സ്വര്‍ണക്കടത്ത് സംഘത്തിന്റെ വാഹകരായിരുന്നു. ഇതിനിടയില്‍ സ്വര്‍ണക്കടത്ത് സംഘം ഏല്‍പ്പിച്ച 4.5 കിലോ സ്വര്‍ണവുമായി ഇരുവരും മുങ്ങിയെന്നും ഇതേതുടര്‍ന്ന് സ്വര്‍ണക്കടത്ത് സംഘം ഇരുവരും കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കുകയുമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
കര്‍ണാടകയില്‍ നിന്ന് ഇരുവരെയും തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി കാസര്‍കോട് ബേഡകം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കുഴിച്ചിടുകയായിരുന്നുവെന്നാണ് കാസര്‍കോട് പോലീസിന് ലഭിച്ച വിവരം. കാസര്‍കോട് അണങ്കൂര്‍ സ്വദേശികളായ രണ്ട് പേരും, ചെര്‍ക്കള സ്വദേശിയുമാണ് നേരത്തെ കര്‍ണാടക പോലീസിന്റെ കസ്റ്റിഡിയിലായതെന്നും പോലീസ് പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് രണ്ട് യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം പുറത്തുവന്നത്. സംഭവത്തില്‍ പ്രതികളായവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊന്നു കുഴിച്ചുമൂടിയ സ്ഥലത്തെ പറ്റിയും മറ്റും പോലീസിന് സൂചന ലഭിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകുമെന്നും പോലീസ് വ്യക്തമാക്കി.
അതീവ രഹസ്യമായി എത്തിയ പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന മൂന്ന് കാസര്‍കോട് സ്വദേശികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്. തട്ടിയെടുത്ത സ്വര്‍ണം ഇവര്‍ വാങ്ങിയതായാണ് സൂചന.
കണ്ണൂര്‍ തലശ്ശേരി സൈദാര്‍പള്ളി സ്വദേശി നാഫിര്‍ (24), കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീം (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും സ്വര്‍ണക്കടത്ത് സംഘത്തിന്റെ വാഹകരായിരുന്നു. ഇതിനിടയില്‍ സ്വര്‍ണക്കടത്ത് സംഘം ഏല്‍പ്പിച്ച 4.5 കിലോ സ്വര്‍ണവുമായി ഇരുവരും മുങ്ങിയെന്നും ഇതേതുടര്‍ന്ന് സ്വര്‍ണക്കടത്ത് സംഘം ഇരുവരും കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കുകയുമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് രണ്ട് യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം പുറത്തുവന്നത്. സംഭവത്തില്‍ പ്രതികളായവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊന്നു കുഴിച്ചുമൂടിയ സ്ഥലത്തെ പറ്റിയും മറ്റും പോലീസിന് സൂചന ലഭിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകുമെന്നും പോലീസ് വ്യക്തമാക്കി.
Related News:
മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ കൊണ്ടുപോയത് അരകിലോമീറ്റര്‍ ചുമന്നുകൊണ്ട്
കള്ളക്കടത്തുസംഘം യുവാക്കളെ കുഴിച്ചുമൂടിയ സ്ഥലം വാങ്ങിയത് സെന്റിന് 7,500 രൂപയ്ക്ക്
കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്ത ജ്വല്ലറി ഇടപാടുകാരെ വിട്ടയച്ചു
മംഗലാപുരത്ത് 2 മലയാളികളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: 3 കാസര്‍കോട്ടുകാര്‍ അറസ്റ്റില്‍
യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; കാസര്‍കോട്ടെ ജ്വല്ലറി ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയില്‍
സ്വര്‍ണക്കടത്ത് സംഘം 2 യുവാക്കളെ കൊന്ന് കുഴിച്ചുമൂടിമൃതദേഹങ്ങള് കുഴിച്ചിടാന്‍ കൊണ്ടുപോയത് അരകിലോമീറ്റര്‍ ചുമന്നുകൊണ്ട്
കള്ളക്കടത്തുസംഘം യുവാക്കളെ കുഴിച്ചുമൂടിയ സ്ഥലം വാങ്ങിയത് സെന്റിന് 7,500 രൂപയ്ക്ക്
കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്ത ജ്വല്ലറി ഇടപാടുകാരെ വിട്ടയച്ചു
മംഗലാപുരത്ത് 2 മലയാളികളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: 3 കാസര്‍കോട്ടുകാര്‍ അറസ്റ്റില്‍
യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; കാസര്‍കോട്ടെ ജ്വല്ലറി ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയില്‍
Keywords: Kasaragod, Police, Custody, Murder, Arrest, Kerala, Jewellery, Karnataka, Kozhikode, Kannur, Nafeer, Shaheem.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067