Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

എല്‍.ബി.എസ്. കോളജില്‍ സാങ്കേതിക സംരംഭകത്വ പ്രോത്സാഹന കേന്ദ്രം തുടങ്ങും: മുഖ്യമന്ത്രി

$
0
0
പൗവ്വല്‍: (www.kasargodvartha.com 18.07.2014) എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജില്‍ സ്റ്റുഡന്റ്‌സ് ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ (സാങ്കേതിക സംരംഭകത്വ പ്രോത്സാഹന കേന്ദ്രം) തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എല്‍.ബി.എസില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ അനാഛാദനവും വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംരംഭകത്വ പ്രോത്സാഹന കേന്ദ്രം തുടങ്ങാന്‍ ഒരുകോടിരൂപ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ട് കോടി രൂപ ചെലവില്‍ സ്റ്റുഡന്റ്‌സ് അമിറ്റി സെന്ററും ആരംഭിക്കും. ഗസ്റ്റ് ഹൗസ്, ബാങ്ക്, പോസ്റ്റ് ഓഫീസ് തുടങ്ങിയ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുക. മഴവെള്ള സംഭരിണിയും നിര്‍മിക്കും. ഇതിനായി സര്‍ക്കാര്‍ ഒരു കോടി രൂപ ഗ്രാന്റും നല്‍കും. വിദ്യാര്‍ത്ഥികളായ യുവ സംരംഭകര്‍ കൂടുതലായി ഇപ്പോള്‍ വിവിധ പദ്ധതികളുമായി രംഗത്തുവരുന്നുണ്ട്. ഇതിനുവേണ്ടി സര്‍ക്കാര്‍ ബജറ്റില്‍ 500 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകള്‍ തുടങ്ങാനാണ് സര്‍ക്കാറിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വികസന മേഖലയില്‍ കാസര്‍കോട് ജില്ല വളരെ വേഗം മുന്നോട്ട് വരുന്നുണ്ട്. എമര്‍ജിംഗ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിദ്യാര്‍ത്ഥി സംരംഭക പദ്ധതി വിദ്യാര്‍ത്ഥി സമൂഹത്തിന് ഏറെ പ്രയോജനപ്പെടുന്നുണ്ട്. വിദ്യാഭ്യാസവും ജോലിയും എന്ന ചിന്താഗതി മാറി സ്വയം സംരംഭങ്ങള്‍ തുടങ്ങാനാണ്  പുതിയ തലമുറ പ്രാധാന്യം നല്‍കുന്നത് ഇതിനെ പ്രോത്സാഹിപ്പിക്കാനായി  വിദ്യാര്‍ത്ഥികള്‍ക്ക് ബോണസ്സ് മാര്‍ക്ക്, അറ്റന്‍ന്റന്‍സ് എന്നിവ നല്‍കിവരുന്നുണ്ട്.

ഐ.ടി മേഖലയില്‍ കൂടുതല്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി  സംസ്ഥാനത്ത്  നാലരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള ഒരു കെട്ടിട സമുച്ചയം നിര്‍മ്മിച്ചുവരുന്നു. ഇതില്‍ ആയിരം കമ്പനികള്‍ക്ക്  സംരംഭം തുടങ്ങാനുളള  സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.   ബജറ്റില്‍  ഒരു ശതമാനം തുക വിദ്യാര്‍ത്ഥി സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി എല്‍ബിഎസ്സ് കോളേജ്  വിദ്യാര്‍ത്ഥികള്‍, കോളേജില്‍ പഠിച്ച് സംരംഭങ്ങള്‍ തുടങ്ങിയ യുവാക്കള്‍ എന്നിവരുമായി  സംവാദം  നടത്തി.  ചീമേനിയില്‍ 100 ഏക്കര്‍ സ്ഥലത്ത് ഐ.റ്റി പാര്‍ക്ക് സ്ഥാപിക്കാനുളള  നടപടിയുമായി  മുന്നോട്ട് പോകും.

ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍ക്കുളള രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഐ.റ്റി സ്ഥാപനങ്ങളെ ഒഴിവാക്കുകയും  ഐ.റ്റി സ്ഥാപനങ്ങളില്‍ കൂടുതല്‍ സമയം  ജോലി ചെയ്യാന്‍ അനുവാദവും നല്‍കാന്‍  ആവശ്യമായ നിയമനിര്‍മ്മാണം  നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐ.റ്റി സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ബാങ്കുകള്‍ നല്‍കിവരുന്ന ബാങ്ക് വായ്പ യുടെ പരിധി  വര്‍ദ്ധിപ്പിക്കണമെന്നും സംരംഭകര്‍ അഭ്യര്‍ത്ഥിച്ചു.  സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലെ സേവനങ്ങള്‍ ഓണ്‍ ലൈനാക്കി മാറ്റാനുളള നടപടികള്‍ സ്വീകരിച്ചുവരുന്നു.  കാസര്‍കോട്ട് നഗരത്തില്‍  അഞ്ച് ദിവസത്തില്‍ ഒരിക്കല്‍ കുടിവെളളം ലഭ്യമാക്കുന്നതിനും  കാസര്‍കോട്-കാഞ്ഞങ്ങാട്  (ചന്ദ്രഗിരി റൂട്ട്) റോഡിന്റെ ദുരവസ്ഥയും  വിദ്യാര്‍ത്ഥികള്‍  മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.     

എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസ്സില്‍ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദുര്‍ ശാസ്ത്രിയുടെ  പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു.  മെയിന്‍ ഓഡിറ്റോറിയം, മാസ്റ്റര്‍ സ്റ്റേഡിയം എന്നിവയുടെ ശിലാസ്ഥാപനവും പിജി ബ്ലോക്കിന്റെ ഉദ്ഘാടനം,  ക്ലാസ്സ്‌റൂം ബ്ലോക്കിന്റെ  ശിലാസ്ഥാപനം എന്നിവ മുഖ്യമന്ത്രി  നിര്‍വ്വഹിച്ചു.  മള്‍ട്ടി സ്‌പോര്‍ട്‌സ് പ്ലേ സ്റ്റേഡിയത്തിന്റെ  ശിലാസ്ഥാപനവും ഇസിഇ ബ്ലോക്കിന്റെ ഉദ്ഘാടനവും കെ.കുഞ്ഞിരാമന്‍ എം.എല്‍.എ(ഉദുമ)നിര്‍വ്വഹിച്ചു.  എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട് പി.പി ശ്യാമളാദേവി, ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് വി. ഭവാനി ബ്ലോക്ക് പഞ്ചായത്തംഗം എം. കുഞ്ഞമ്പു നമ്പ്യാര്‍, പഞ്ചായത്ത്  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ, സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി  പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എല്‍ബിഎസ് സെന്റര്‍ ഡയറക്ടര്‍ സയ്യിദ് റഷീദ് സ്വാഗതം പറഞ്ഞു.

(Updated)

Lal Bahadur Shastri Statue, Oommen Chandy, Chief Minister, LBS College, Kasaragod, Kerala, Technology business incubation centre in LBS

Lal Bahadur Shastri Statue, Oommen Chandy, Chief Minister, LBS College, Kasaragod, Kerala

Lal Bahadur Shastri Statue, Oommen Chandy, Chief Minister, LBS College, Kasaragod, Kerala

Lal Bahadur Shastri Statue, Oommen Chandy, Chief Minister, LBS College, Kasaragod, Kerala

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>