Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

കടബാധ്യത തീര്‍ക്കാന്‍ സ്വന്തം വീട്ടില്‍ കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റില്‍

$
0
0
മംഗലാപുരം: (www.kasargodvartha.com 31.07.2014) വീട്ടില്‍ നിന്നു ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും മോഷ്ടിച്ച സംഭവത്തില്‍ വീട്ടുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ഹൊസബെട്ടു ശിവഗിരി നഗറിയെ സന്ദീപ് എന്ന മുന്ന(29)യാണ് അറസ്റ്റിലായത്.

ജൂലായ് 13ന് പകല്‍ നേരത്തായിരുന്നു സന്ദീപിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഇതു വരെ തുമ്പൊന്നും ലഭിച്ചിരുന്നില്ല.

സന്ദീപിന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കപ്പലിലെ കള്ളന്‍ പുറത്തു ചാടിയത്. സുഹൃത്തുക്കളുടെ സഹായത്തോടെ താന്‍ തന്നെയാണ് മോഷണം നടത്തിയതെന്ന് സന്ദീപ് സമ്മതിക്കുകയായിരുന്നു.

തന്റെ കട ബാധ്യത തീര്‍ക്കാനായിരുന്നു മോഷണം നടത്തിയതെന്നും യുവാവ് പറഞ്ഞു. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നു പോലീസ് കണ്ടെടുത്തു. സന്ദീപിനെ കോടതി റിമാന്റ് ചെയ്തു.
Arrest, House, Mangalore, Robbery, Youth, Man arrested for robbery in own house.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>