Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

പ്ലസ്ടു കോഴ: SFI സെക്രട്ടറിയേറ്റ് സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യവുമായി ഏരിയ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ

$
0
0
കാസര്‍കോട്: (www.kasargodvartha.com 04.08.2014) പ്ലസ്ടു കോഴ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏരിയ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ
സംഘടിപ്പിച്ചു. ചെറുവത്തൂര്‍ ടൗണില്‍ ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.
ശ്രീനാഥ് പ്രഭാകരന്‍ അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ േബ്ലാക്ക് പ്രസിഡണ്ട് കെ. രാജീവന്‍, നിജിന്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി.പി റിജിന്‍കൃഷ്ണ സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂര്‍ കാലിക്കടവില്‍ കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം സി.എം മീനാകുമാരി ഉദ്ഘാടനം ചെയ്തു. കെ.ഭജിത്ത് അധ്യക്ഷനായി. കെ.പി രാജീവന്‍ സംസാരിച്ചു. പി. സനല്‍ സ്വാഗതം പറഞ്ഞു. നീലേശ്വരം ടൗണില്‍ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം പി. മണി ഉദ്ഘാടനം ചെയ്തു. എ. അഭിജിത്ത് അധ്യക്ഷനായി. സംസഥാന കമ്മിറ്റിയംഗം ഖദീജത്ത് സുഹൈല, ബാലസംഘം ജില്ലാ സെക്രട്ടറി എം.വി രതീഷ് എന്നിവര്‍ സംസാരിച്ചു. കെ.വി ശ്യാംചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

കാഞ്ഞങ്ങാട് ടൗണില്‍ സംസ്ഥാന കമ്മിറ്റിയംഗം ഷാലുമാത്യു ഉദ്ഘാടനം ചെയ്തു. കെ. നിധിന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് എ.വി ശിവപ്രസാദ് സംസാരിച്ചു. എ. ശ്രീകാന്ത് സ്വാഗതം പറഞ്ഞു. ഉദുമ പാലക്കുന്നില്‍ ഏരിയാ സെക്രട്ടറി കെ. വിനോദ് ഉദ്ഘാടനം ചെയ്തു. എം.എസ് ശ്രീജിത്ത് അധ്യക്ഷനായി. കെ. അഖില്‍ സ്വാഗതം പറഞ്ഞു. ബേഡകം കുണ്ടംകുഴിയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ബി. വൈശാഖ് ഉദ്ഘാടനം ചെയ്തു. മീരാചന്ദ്രന്‍ അധ്യക്ഷയായി. സി.എം സഫ്ദര്‍ സംസാരിച്ചു. ജിതിന്‍കുമാര്‍ സ്വാഗതം പറഞ്ഞു.

കാസര്‍കോട് എടനീരില്‍ ടി. അപ്പക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. കെ. ദീപേഷ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട്  സുഭാഷ്പാടി സംസാരിച്ചു. പി. ഷിബുലാല്‍ സ്വാഗതം പറഞ്ഞു. കുമ്പള ബദിയടുക്കയില്‍ ഏരിയാ സെക്രട്ടറി കെ.എച്ച് നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി. അപ്പൂസ് അധ്യക്ഷനായി. എ.വി അഖിലേഷ് സ്വാഗതം പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kasaragod, SFI, March, Education, Kerala, Darna, Palakkunnu, Commitee, Plus Two, Investigation

Keywords: Kasaragod, SFI, March, Education, Kerala, Darna, Palakkunnu, Commitee, Plus Two, Investigation. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>