മഞ്ചേശ്വരം: (www.kasrgodvartha.com 08.08.2014) കാസര്‍കോട് മംഗലാപുരം ദേശീയ പാതയില്‍ തുമിനാട്ട് കെ.എസ്.ആര്‍.ടി. സി ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവര്‍ക്കും യാത്രക്കാരിക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ബസ് ഡ്രൈവര്‍ ബെല്‍ഗാം സ്വദേശി ദിലീപ് നടാഷ് (45), യാത്രക്കാരി സഞ്ജിന്‍ മൊന്തേരോ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സഞ്ജിന്‍ മൊന്തേരോയ്ക്ക് തലയ്ക്കാണ് പരിക്ക്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി.