ബേഡകം: (www.kasargodvartha.com.08.08.2014) 21 കിലോ ചന്ദന മുട്ടികളുമായി കയ്യൂര്‍ സ്വദേശിയായ യുവാവിനെ ബേഡകം പോലീസ് അറസ്റ്റു ചെയ്തു. രതീഷ് എന്നയാളെയാണ് മുന്നാട് ചുള്ളി കോളനിയില്‍ വെച്ച് അറസ്റ്റു ചെയ്തത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന പ്രസാദ്, വേണു എന്നിവര്‍ ഓടിപ്പോയി.
മുറിച്ചു കൊണ്ടു വന്ന ചന്ദനത്തടിക്കഷണങ്ങള്‍ ചെത്തി മുട്ടികളാക്കുന്നതിനിടെയാണ് രഹസ്യ വിവരം ലഭിച്ചെത്തിയ പോലീസ് അറസ്റ്റു ചെയ്തത്. കേസ് വനം വകുപ്പിനു കൈമാറി.
മുറിച്ചു കൊണ്ടു വന്ന ചന്ദനത്തടിക്കഷണങ്ങള്‍ ചെത്തി മുട്ടികളാക്കുന്നതിനിടെയാണ് രഹസ്യ വിവരം ലഭിച്ചെത്തിയ പോലീസ് അറസ്റ്റു ചെയ്തത്. കേസ് വനം വകുപ്പിനു കൈമാറി.