Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

മദ്യ ലഹരിയില്‍ കിടന്ന ഭര്‍ത്താവിന് മുന്നില്‍ ഭാര്യ തൂങ്ങി മരിച്ച നിലയില്‍

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.08.2014) മദ്യലഹരിയില്‍ വീട്ടില്‍ ബോധരഹിതനായി കിടന്ന ഭര്‍ത്താവിന് മുന്നില്‍ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. തൃക്കരിപ്പൂര്‍ വാടക വീട്ടില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി സെല്‍വരാജിന്റെ ഭാര്യ വിജയ (25)യെയാണ് വ്യാഴാഴ്ച രാത്രി പയകരയിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ സെല്‍വരാജ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഒന്നര വയസുള്ള മകന്‍ കൗശലിന്റെ കരച്ചില്‍ കേട്ടാണ് ഭര്‍ത്താവ് സെല്‍വനും വീട്ടുകാരും തൂങ്ങി നില്‍ക്കുന്ന വിജയയെ കണ്ടത്. മുറിക്കകത്തെ ഫാനിന്റെ ഹുക്കില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു.

ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തമിഴ്‌നാട് തിരുനല്‍വേലി ജില്ലയിലെ ശങ്കരന്‍ കോവില്‍ വടക്ക് പനവേലിയിലെ രാജതേവര്‍ - അന്നത്തായ ദമ്പതികളുടെ മകളാണ് വിജയ.

വയറുവേദനയെ തുടര്‍ന്ന് വിജയ ചികിത്സയിലായിരുന്നുവെന്ന് പറയുന്നു. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍  പോസ്റ്റു മോര്‍ട്ടം നടത്തി നാട്ടിലേക്ക് കൊണ്ടുപോയി.

സഹോദരങ്ങള്‍: ചെല്ലദുരൈ, മുത്തുലക്ഷ്മി, ശകുന്തള. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Viewing all articles
Browse latest Browse all 67200

Trending Articles