Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ഒരുങ്ങുന്നു, വാര്‍ഡ് വിഭജനത്തെ കുറിച്ച് പഠിക്കാന്‍ സമിതി

$
0
0
കാസര്‍കോട്: (www.kasargodvartha.com 09.08.2014) ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ഒരുക്കം തുടങ്ങി. ഇതിന്റെ മുന്നോടിയായി കാസര്‍കോട്ടെത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ, മണ്ഡലം ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും കണ്‍വെന്‍ഷനില്‍ വിവിധ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കി.

യോഗത്തില്‍ സംസാരിച്ച കെ.പി.എ മജീദ് തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ നേതാക്കളോടും പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്തു. ഇതോടൊപ്പം പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനുമായി സമിതി രൂപവല്‍ക്കരിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ചെയര്‍മാനും എ.ജി.സി ബഷീര്‍ കണ്‍വീനറുമായ സമിതി വാര്‍ഡ് വിഭജനം പഠിച്ച് നേതൃത്വത്തിന് റിപോര്‍ട്ട് സമര്‍പ്പിക്കണം.

വാര്‍ഡ് തലത്തിലെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കണമെന്നും, ഇതിനായി കൂടുതല്‍ കര്‍മ നിരതരാകണമെന്നും കണ്‍വെന്‍ഷനില്‍ അഭിപ്രായം ഉയര്‍ന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സി.ടി. അഹമ്മദലി, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, എന്‍.എ.നെല്ലിക്കുന്ന്, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kasaragod, Muslim-league, Kerala, Election, Panchayath, Ward, TE Abdulla, Chairman

Keywords: Kasaragod, Muslim-league, Kerala, Election, Panchayath, Ward, TE Abdulla, Chairman. 


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>