കാസര്‍കോട്: (www.kasargodvartha.com 09.08.2014) കാസര്‍കോട്ട് ഒരു ചിട്ടി കമ്പനികൂടി പൊട്ടി. കാസര്‍കോട് പോലീസ് സ്‌റ്റേഷന് സമീപത്തെ തുളുനാട് ചിട്ടി കമ്പനിയാണ് പൊട്ടിയത്. ഒരു മാസത്തോളമായി സ്ഥാപനം തുറക്കാറില്ല. രണ്ട് ലക്ഷം രൂപയുടെ ചിട്ടിയില്‍ ചേര്‍ന്ന വ്യാപാരിയുടെ പണം തിരിച്ചുനല്‍കാതെ വഞ്ചിച്ചതിന് ഉടമയ്‌ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ വ്യാപാരി എം.ടി. അബ്ദുല്‍ ജബ്ബാറിന്റെ പരാതിയില്‍ തുളുനാട് ചിട്ടി കമ്പനി മാനേജിംഗ് ഡയറക്ടര്‍ കോളിയടുക്കത്തെ രതീഷ് ബാബുവിനെതിരെയാണ് പോലീസ് കേസെടുത്തത്.
2011 ഓഗസ്റ്റിലാണ് അബ്ദുല്‍ ജബ്ബാര്‍ 2,00,000 രൂപയുടെ ചിട്ടില്‍ ചേര്‍ന്നത്. 1.70 ലക്ഷം രൂപ അടച്ചെങ്കിലും ചിട്ടിനല്‍കാതെ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. മറ്റു ചിലരും ചിട്ടികമ്പനിക്കെതിരെ നേരത്തെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സോണിയയെയും രാഹുലിനെയും പുകഴ്ത്തി നട്വര് സിങ്
Keywords: Kasaragod, Kerala, Case, Complaint, Police, Police-station, Cash, Abdul jabbar, Company, Managing director, Kasaragod New bus stand,
Advertisement: